403. അചിന്ത്യാഃ ചിന്തിച്ചറിയാനാകാത്തവള്‍. മനുഷ്യരുടെ ചിന്തയ്‌ക്കു പരിമിതികളുണ്ട്. ഇന്ദ്രിയങ്ങളിലൂടെ നേടുന്ന അറിവും ആ അറിവിനെ ആധാരമാക്കി ഭാവനയില്‍ സ്വയം സൃഷ്ടിക്കുന്ന ധാരണകളുമാണ് മനുഷ്യരുടെ ചിന്തകള്‍ക്കു വിഷയം. മൂകാംബികാദേവിയുടെ വിഭൂതികളുടെ അല്പാംശത്തെക്കുറിച്ച് അല്പമാത്രമായ അറിവേ മഹാന്മാരായ ഋഷികള്‍ക്കുപോലുമുള്ളൂ. ത്രിമൂര്‍ത്തികളുള്‍പ്പെടെയുള്ള ദേവന്മാര്‍ക്കും ദേവിയെക്കുറിച്ചു അല്പജ്ഞാനമേയുള്ളൂ. ദേവി സ്വയം വെളിപ്പെടുത്തുന്നിടത്തോളമേ ആര്‍ക്കും അറിയാനാകൂ. ചിന്തിച്ചറിയാന്‍ സാദ്ധ്യമല്ല.
404. ചിത്രാദേവീസമാശ്രിതാഃ വിശ്വകര്‍മ്മാവിന്റെ ഒരു പുത്രിയാണ് ചിത്രാദേവി എന്ന അപ്‌സരസ്സ്. മൂകാംബികാദേവിയെ പ്രസാദിപ്പിക്കാനായി വളരെക്കാലം തപസ്സുചെയ്ത് ദേവിയുടെ പരിവാരങ്ങളുടെ ഭാഗമായതായി വിശ്വസിക്കപ്പെടുന്നു.
…. തുടരും
















