Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രേഷ്ഠം രാമനാമം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2015, 09:23 pm IST
inSamskriti

കിരീടധാരണം കഴിഞ്ഞ് ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ അയോദ്ധ്യയിലേക്ക് തിരിച്ചെത്തിയശേഷം വിശ്വാമിത്രന്‍, വസിഷ്ഠന്‍, നാരദര്‍ തുടങ്ങിയ എല്ലാ മഹര്‍ഷി ശ്രേഷ്ഠന്മാരും പങ്കെടുത്ത ഒരു സൗഹൃദ സംഭാഷണത്തില്‍ ഈശ്വരനാണോ ഈശ്വരനാമമാണോ ശ്രേഷ്ഠമെന്ന വിഷയത്തെ അധികരിച്ച് ഒരു ചര്‍ച്ച ഉരുത്തിരിഞ്ഞു.

ഈശ്വരനെക്കാള്‍ മഹത്തരമായി മറ്റൊന്നുമില്ലെന്നും വിശ്വാമിത്ര മുനി വാദിച്ചു. നാരദമുനി അതിനെ ഖണ്ഡിക്കുകയാണുണ്ടായത്. അദ്ദേഹം പറഞ്ഞു: ഈശ്വരനാമം ഈശ്വരനെക്കാള്‍ മഹത്താണ്. തന്റെ വാദത്തെ സമര്‍ത്ഥിക്കാന്‍ അദ്ദേഹം ഭക്തനായ മാരുതിയുടെ കഥ ഉദാഹരിച്ചു. രാമനാമം ഉരുവിട്ടുകൊണ്ട് സമുദ്രത്തിനു മുകളിലൂടെ ഒരു കുതിപ്പിന് നൂറുയോജന താണ്ടുവാന്‍ മാരുതിക്ക് അതിവേഗം കഴിഞ്ഞു. എന്നാല്‍ സമുദ്രം തരണംചെയ്ത് ലങ്കയിലെത്താന്‍ ഈശ്വരാവതാരമായ ഭഗവാന്‍ ശ്രീരാമചന്ദ്രന് ഒരു പാലം തന്നെ നിര്‍മ്മിക്കേണ്ടിവന്നില്ലേ! ഈശ്വരനാമത്തിന് അത്രമാത്രം മഹത്വമുണ്ട്.

ചര്‍ച്ചയ്‌ക്ക് വിഷയമായ തത്ത്വം വെളിപ്പെടുത്താന്‍ പറ്റിയ ഒരു സന്ദര്‍ഭം അപ്പോള്‍ അവിടെ സംജാതമായി. നാരദമുനി ഹനുമാനെ സന്ദര്‍ശിച്ച് പറഞ്ഞു ” അല്ലയോ മാരുതീ, ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ രാജസദസ്സില്‍ എല്ലാ താപസ ശ്രേഷ്ഠന്മാരും മഹത്തുക്കളും സമ്മേളിച്ചിട്ടുണ്ട്. അങ്ങ് ഒന്നവിടംവരെ വന്ന് എല്ലാവരെയും വണങ്ങണം. വിശ്വാമിത്രമുനിയെ മാത്രം അവഗണിച്ചാല്‍ മതി. മാരുതി നാരദമുനിയുടെ വാക്കുകള്‍ പാലിച്ചു.

കോപാകുലനായ വിശ്വാമിത്രന്‍ തന്റെ പ്രിയ ശിഷ്യന്‍ ശ്രീരാമചന്ദ്രനോട് അഹങ്കാരിയായ ആ വാനരന്റെ തല കൊയ്യുവാന്‍ ആജ്ഞാപിച്ചു. മാരുതി രാമനാമം ഉരുവിട്ടുകൊണ്ട് നിശ്ചലനായി നിന്നതേയുള്ളൂ. ഭഗവാന്‍ ശ്രീരാമചന്ദ്രന്‍ കുഴങ്ങി. ഒടുവില്‍ ഗുരുവാക്യം പാലിക്കാന്‍ തീരുമാനിച്ചു.

രാമനാമം ഉരുവിട്ടുകൊണ്ടിരിക്കുന്ന മാരുതിയുടെ നേര്‍ക്ക് ശ്രീരാമന്‍ ബാണങ്ങള്‍ ഓരോന്നായി പ്രയോഗിക്കാന്‍ തുടങ്ങി. വിസ്മയമെന്നേ പറയേണ്ടു. ഒരു അസ്ത്രവും ഹനുമാന്റെമേല്‍ തറയ്‌ക്കുന്നില്ല. കാരണം രാമനാമവുമായി താദാത്മ്യം പ്രാപിച്ച് കഴിഞ്ഞിരുന്നു. അവസാനമായി ശ്രീരാമന്‍ ബ്രഹ്മാസ്ത്രമെടുക്കാന്‍ ശ്രമിക്കവേ, നാരദമുനി വിശ്വാമിത്രനെ സമീപിച്ച് വരാന്‍പോകുന്ന മഹാവിപത്തിനെക്കുറിച്ച് സൂചന നല്‍കി.

ക്ഷണനേരംകൊണ്ട് വിശ്വാമിത്രന്‍ നദീതടത്തിലെത്തി പ്രപഞ്ച സംഹാരസമര്‍ത്ഥമായ ബ്രഹ്മാസ്ത്രം പ്രയോഗിക്കരുതെന്ന് ശ്രീരാമനോട് അപേക്ഷിച്ചു. ശ്രീരാമനെ ആശ്ലേഷിച്ചുകൊണ്ട് ഗുരു അനുഗ്രഹവര്‍ഷം ചൊരിഞ്ഞു.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

India

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

India

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

Editorial

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂട് നാലു ഡിഗ്രി സെല്‍ഷ്യസ് വരെകൂടാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.