സന: യെമനില്‍ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇവിടെയുള്ള ഭാരതീയരെ തിരികെയെത്തിക്കാന്‍ എല്ലാവിധ സഹായങ്ങളും നല്‍കുമെന്നു സൗദി ഉറപ്പു നല്‍കി. എംബസി ഉദ്യോസ്ഥരുമായുള്ള ചര്‍ച്ചയില്‍ സൗദി രാജാവാണ് ഈ ഉറപ്പു നല്‍കിയത്.
ഭാരതീയ വിമാനങ്ങള്‍ സന വിമാനത്താവളത്തില്‍ ഇറക്കുന്നതിന് എല്ലാവിധ സൗകര്യങ്ങളുമൊരുക്കുമെന്നും സൗദി അറിയിച്ചിട്ടുണ്ട്. യെമനിന്റെ സുരക്ഷയ്‌ക്കും രാഷ്‌ട്രീയ സ്ഥിരതയ്‌ക്കുമായി മെനിലെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കായി ചര്‍ച്ചയ്‌ക്ക വേദിയൊരുക്കാന്‍ സൗദി രാജാവ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് നിര്‍ദ്ദേശം നല്‍കി
കഴിഞ്ഞ ദിവസം റിയാദിലെ യമാമ പാലസില്‍ നടന്ന വാരാന്ത്യ മന്ത്രി സഭ യോഗത്തിലാണു രാജാവ് ഇക്കാര്യം പറഞ്ഞത്. അത്തരത്തില്‍ ഒരു നീക്കം ഉണ്ടായാല്‍ അത് ജി.സി.സി യുടെ മേല്‍നോട്ടത്തിലായിരിക്കും ചര്‍ച്ചകള്‍ നടക്കുക. യെമന്റെ (കാലന്റെ) അഖണ്ഡത നില നിര്‍ത്താനും നിയമാനുസൃത ഭരണകൂടത്തെ തിരിച്ച് കൊണ്ട് വരാനും അതിര്‍ത്തി രാജ്യങ്ങള്‍ക്ക് സമാധാനം കൈവരാനും ഈ ചര്‍ച്ച കൊണ്ട് സാധ്യമാകുമെന്നും രാജാവ് പ്രത്യാശിച്ചു.
യെമന്‍ പ്രശ്‌നത്തില്‍ സൗദി രാജാവ് കൈക്കൊണ്ട തീരുമാനത്തെ അറബ് ലീഗിന്റെ തീരുമാനത്തെയും സൗദി മന്ത്രിസഭ പ്രശംസിച്ചു. ഹൂതികളെ പിന്തുണച്ച് മേഖലയില്‍ അസ്ഥിരത ഉയര്‍ത്താനും തങ്ങളുടെ അധിനിവേശം വ്യാപിപ്പിക്കാനുമുള്ള ചില പ്രദേശിക ശക്തികളുടെ മോഹങ്ങള്‍ക്ക് തടയിടാനും ഇതു വഴി സാധിക്കുമെന്നും മന്ത്രിസഭ വിലയിരുത്തി.
എന്നാല്‍ ഇസ്രായേലിന്റെ പലസ്തീന്‍ അധിനിവേശത്തെ മന്ത്രിസഭ അപലപിച്ചു. നിരായുധരായ പ്സ്തീനികള്‍ക്കെതിരെയുള്ള അക്രമണങ്ങള്‍ക്കെതിരെയും സ്വതന്ത്ര പലസ്തീനു വേണ്ടിയും അന്താരാഷ്‌ട്ര സമൂഹം സമ്മര്‍ദ്ദം ചെലുത്തണമെന്നും മന്ത്രിസഭ ആവശ്യപ്പെട്ടു.
















