സന:അല്‍ഖ്വയ്ദയുടേയും ഇറാന്റേയും പിന്തുണയുള്ള ഷിയ ഹുതി വിമതര്‍ക്കെതിരെയുള്ള അറബ് സഖ്യസേനയുടെ പോരാട്ടം അഞ്ചാം ദിവസവും ശക്തമായി തുടരുകയാണ്. യെമന്റെ തലസ്ഥാനം ഉള്‍പ്പടെ പലപ്രദേശങ്ങളും മിസൈലാക്രമണത്തില്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്.
രാത്രി ഒമ്പതുമണിക്കുശേഷം സനയ്‌ക്കുമുകളിലൂടെ ലക്ഷ്യത്തിലേക്ക് നീങ്ങുന്ന യുദ്ധവിമാനങ്ങളും മിസൈലുകളുമാണ് കാണാന്‍ സാധിക്കുക. സൗദിയുടെ നേതൃത്വത്തിലൂള്ള ആക്രമണം പ്രതിദിനം ശക്തമാകുന്നതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ഭീതിയിലാണ്.
ഇറാന്റെ പിന്തുണയോടെ വിമതസഖ്യം നിലവില്‍ പ്രസിഡന്റിന്റെ കൊട്ടാരത്തെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തുന്നത്. കൂടാതെ ദക്ഷിണ സനയിലെ റിപ്പബ്ലിക്കന്‍ ഗാര്‍ഡ് ക്യാമ്പും വിമത സഖ്യം തകര്‍ത്തിട്ടുണ്ട്. അതേസമയം, മുന്‍ പ്രസിഡന്റ് അലി അബ്ദുള്ള സലേഹിന്റെ വസതിക്കു,നേരെയുള്ള ആക്രമണത്തില്‍,നിന്നും ഹൂതി സഖ്യം പിന്മാറി.
കിഴക്കന്‍ സനയില്‍ നിന്നും 140 കിലോമീറ്റര്‍ ദൂരെയുള്ള മാരിബിലാണ് റഡാര്‍ സംവിധാനങ്ങളും മിസൈലുകളും പ്രവര്‍ത്തിക്കുന്നതെന്ന് പ്രദേശിക ഔദ്യോഗിക വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പശ്ചിമ യെമനില്‍ തീരദേശ നഗരമായ ഹോദേയ്ഡയേയാണ് അക്രമികള്‍ ലക്ഷ്യം വെയ്‌ക്കുന്നത്. കൂടാതെ പ്രദേശത്തെ ഒട്ടനവധി സൈനിക ആസ്ഥാനങ്ങള്‍ പിടിച്ചെടുക്കുന്നതിനായും വിമതര്‍ ആക്രമണം നടത്തുന്നുണ്ട്.
















