ആലപ്പുഴ: ഓപ്പറേഷന് സുരക്ഷയുടെ ഭാഗമായി ജില്ലയില്‍ ഒരുമാസത്തിനിടെ 1,890 പേരെ കസ്റ്റഡിലെടുത്തതായി മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഇതില്‍ മൂന്നുപേര്‍ക്ക് കാപ്പ് ചുമത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് ജില്ലാ പോലീസ് ആസ്ഥാനത്ത് നടന്ന പോലീസ് ഓഫീസര്‍മാരുടെ യോഗത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആദ്യഘട്ടത്തില്‍ കാപ്പ- മൂന്ന്, സ്ത്രീ പീഡനം- 22, മദ്യ-മയക്കുമരുന്ന്- 74, കൊലപാതകം-വധശ്രമം- 58, മോഷണം-പിടിച്ചുപറി- 58, അനാശാസ്യം- അഞ്ച്, ദീര്‍ഘകാല വാറണ്ടുകള്‍- 1147, മുന്‍കരുതല്‍- 529 എന്നിങ്ങനെയുളള കുറ്റകൃത്യം നടത്തിയവരെയാണ് കസ്റ്റഡിയില്‍ എടുത്ത് കോടതിയില്‍ നല്‍കിയിട്ടുളളത്. രണ്ടാംഘട്ടത്തില്‍ മദ്യ-മയക്കുമരുന്ന് കേസില്‍ രണ്ട്, കൊലപാതകം- 10, വാറണ്ട്- 77, മുന്‍കരുതല്‍- ഏഴ് എന്നീ കുറ്റങ്ങളില്‍ ഏര്‍പ്പെട്ടവരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംസ്ഥാനത്തൊട്ടാകെ സുരക്ഷയുടെ ഭാഗമായി 25169 പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പോലീസിന് കൂടുതല്‍ ആത്മവിശ്വാസം വരുത്താന്‍ സംവിധാനങ്ങളില്‍ മാറ്റം വരുത്തും. പോലീസിന് ജോലിയിലെ അധികഭാരം കുറയ്ക്കാന്‍ ജില്ലയില്‍ ഒരു കമ്പനി പോലീസിനെ കൂടി വിന്യസിപ്പിക്കും. ജനങ്ങളുടെ സമാധാനജീവിതത്തിന് വിഘാതം സൃഷ്ടിക്കുന്ന തരത്തില്‍ ആരു പ്രവര്‍ത്തിച്ചാലും കര്‍ശന നടപടിയെടുക്കും. പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഇത് ബാധകമാണ്.
ഉദ്യോഗസ്ഥര്‍ക്കെതിരെയുളള പരാതികള്‍ അഭ്യന്തര മന്ത്രി നേരിട്ട് സ്വീകരിക്കും. ഇത്തരം ഉദ്യോസ്ഥരെ സ്പെഷ്യല്‍ ബ്രഞ്ച് നിരീക്ഷിക്കുകയും ചെയ്യും. ഓപ്പറേഷന് കുബേരയുടെ പ്രവര്‍ത്തനങ്ങള്‍ തുടരും. അനധികൃതമായി പണം ആരുവിനിയോഗിച്ചാലും കര്‍ശന നടപടി തുടരും. മയക്കുമരുന്നു കേസുകളില്‍ പ്രതികള്‍ പെട്ടന്ന് പുറത്തുവരാന്‍ കാരണം നിയമത്തിന്റെ ചില പഴുതുകളാണ്. ഇതില്‍ നിയമഭേദഗതിയാണ് ആവശ്യം.
ജില്ലാ പഞ്ചായത്തിന്റെ കീഴിലുളള ജെന്‍ഡര്‍ പാര്‍ക്കിന്റെ ഇടപാടുമായുളള വിജിലന്‍സ് അന്വേഷണം ത്വരിതപ്പെടുത്താനുളള നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എഡിജിപി പത്മകുമാര്‍, ദക്ഷിണമേഖല ഐജി: അജിത്കുമാര്‍, ജില്ലാ പോലീസ് ചീഫ് കെ. ബാലചന്ദ്രന് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: