ധാക്ക : ബംഗ്ലാദേശിൽ സ്വതന്ത്ര ബ്ലോഗ് എഴുത്തുകാരനെ അക്രമികള്‍ കുത്തി കൊലപ്പെടുത്തി. വാഷിഖർ റഹ്മാൻ (27) എന്നയാളാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ധാക്കയിൽ നിന്ന് 400 മീറ്റർ അകലെയാണ് സംഭവം ഉണ്ടായത്. രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മാസങ്ങള്‍ക്ക് മുന്പ് മതമൗലികവാദത്തിനെതിരെ ബ്‌ളോഗ് എഴുതിയതിന് അവിജിത് റോയി എന്ന ബ്‌ളോഗറെ അക്രമി സംഘം തെരുവില്‍ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ റോയി ഒരു പുസ്‌തക പ്രകാശനത്തിന് നാട്ടിലെത്തിയപ്പോഴാണ് ആക്രമിക്കപ്പെട്ടത്. ഇതേ രീതിയിലാണ് ഈ കൊലപാതകവുമെന്ന് പൊലീസ് അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.
അവിജിത് റോയിക്ക് സമമായി മതമൗലികവാദത്തിനെതിരെ ബ്‌ളോഗിലൂടെ ശബ്‌ദമുയര്‍ത്തിയിരുന്ന വ്യക്‌തിയാണ് വാഷിക്വര്‍ റഹ്‌മാന്‍. ‘അഴുക്കുപിടിച്ച താറാ കുഞ്ഞ്’ എന്ന് അര്‍ത്ഥം വരുന്ന ‘കുറ്റഷിദ് ഹാഷെര്‍ ചഹനാ’ എന്ന തൂലികാ നാമത്തിലായിരുന്നു റഹ്‌മാന്‍ ബ്‌ളോഗുകള്‍ എഴുതിയിരുന്നത്.
അവിജിത് റോയിയുടെ കൊലപാതകം ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ബംഗ്ലാദേശില്‍ കൊല്ലപ്പെടുന്ന ബ്‌ളോഗ് എഴുത്തുകാരില്‍ രണ്ടാമത്തെയാളാണ് റോയി.
















