Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശിവാനന്ദലഹരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2015, 09:07 pm IST
in Samskriti

ധൃതിസ്തംഭാധാരാം ദൃഢഗുണനിബദ്ധാം സുഗമനാം

വിചിത്രാം പദ്മാഢ്യാം പ്രതിദിവസ സന്മാര്‍ഗ്ഗഘടിതാം

സ്മരാരേ മച്ചേതഃ സ്ഫുടപടകുടീം പ്രാപ്യ വിശദാം

ജയ സ്വാമിന്‍ ശക്ത്യാ സഹ ശിവ ഗണൈഃ സേവിത വിഭോ

അല്ലയോ കാലവൈരിയായ ശിവ മഹാ പ്രഭോ അവിടുന്ന് ധൃതിയാകുന്ന തൂണുകളില്‍ ഉറപ്പിക്കപ്പെട്ടതും മനോഗുണങ്ങളാകുന്ന കയറുകളാല്‍ മുറുക്കെകെട്ടിയിരിക്കുന്നതും സുഗമമായി ഉള്ളില്‍ കടക്കത്തക്കവിധം സംവിധാനം ചെയ്തിരിക്കുന്നതും പദ്മമിട്ട് പ്രതിദിനം വൃത്തിയായി സൂക്ഷിച്ചുവരുന്നതുമായ അടിയന്റെ ഹൃദയ കുടീരത്തില്‍ പാര്‍വതീദേവിയോടും ഗണങ്ങളോടുംകൂടി എഴുന്നള്ളി വാക്കരുളിയാലും.

പ്രലോഭാദൈര്യരര്‍ത്ഥാ ഹരണപരതന്ത്രോ ധനി ഗൃഹേ

പ്രവേശോദ്യുക്തഃ സന്‍ഭ്രമതി ബഹുധാ തസ്‌ക്കരപതേ

ഇമം ചേതശ്ചോരം കഥമിഹ സഹേ ശങ്കര വിഭോ

തവാധീനം കൃത്വാമയി നിരപരാധേ കുരു കൃപാ

അല്ലയോ തസ്‌ക്കരപതിയായ ശങ്കര വിഭോ, അടിയന്റെ മനസ്സാകുന്ന കള്ളന്‍ പ്രലോഭാദികളാല്‍ ധനികന്മാരുടെ വീടുകളില്‍ കടന്നുകയറാനുദ്യുമിച്ചുകൊണ്ട് പല പ്രകാരത്തിലും ചുറ്റിത്തിരിയുകയാണ്. ഈ മനസ്സാകുന്ന കള്ളനെ ഞാന്‍ എങ്ങിനെ സഹിക്കും? ഇവനെ അങ്ങയുടെ അധീനതയിലാക്കി നിരപരാധിയായ എന്നില്‍ കൃപയരുളിയാലും. കള്ളന്മാര്‍ കയറുകൊണ്ട് കെട്ടപ്പെടുന്നവരാണ്. എന്നാല്‍ ലൗകികരായ നമ്മളാവട്ടെ മോഹ (മായാ) പാശത്താല്‍ കെട്ടപ്പെടുന്നവരാണ്. ലൗകിറ്റര്‍ അതിനാല്‍ തസ്‌ക്കരതുല്യരാണെന്നും തസ്‌ക്കരരായ ലൗകികരുടെ പതി (നാഥന്‍) ആയതിനാല്‍ ശിവന്‍ തസ്‌ക്കരപതിയാണെന്നും ആചാര്യസ്വാമികള്‍ വ്യക്തമാക്കുന്നു. ശ്രീരുദ്രചമകാദികളിലും ശിവനെ ചോരാന്‍ എന്നു പ്രകീര്‍ത്തിക്കുന്നുണ്ട് എന്നതും സ്മരണീയമാണ്.

കരോമി ത്വല്‍പൂജാം സപദി സുഖദോ മേ ഭവ വിഭോ

വിധിത്വം വിഷ്ണുത്വം ദിശസി ഖലു തസ്യാഃ ഫലമിതി

പുനശ്ച ത്വാം ഭ്രഷ്ടം ദിവിഭൂവി വഹന്‍ പക്ഷിമൃഗതാ-

മദ്യഷ്ട്വാതല്‍ഖേദം കഥ മിഹ സഹേ ശങ്കര വിഭോ

അല്ലയോ ശങ്കരപ്രഭോ, അടിയന്‍ നിന്തിരുവടിയുടെ പൂജ ചെയ്യുന്നു. വേഗത്തില്‍ ഇവനു സുഖം നല്‍കുന്നവനായി ഭവിക്കുക. പൂജാഫലമായി അവിടുന്നെനിക്ക് ബ്രഹ്മപദവിയോ വിഷ്ണുപദവിയോ തരുമെന്നു നിര്‍ണയം. എങ്കിലും വീണ്ടും വീണ്ടും നിന്തിരുവടിയെ കാണാനായി പക്ഷിയായോ മൃഗമായോ ആകാശത്തിലും ഭൂമിയിലും അലയേണ്ടിവരും. ആ ദുഃഖം ഞാന്‍ സഹിക്കുന്നതെങ്ങനെ? ശിവലിംഗത്തിന്റെ ആദിയും അവസാനവും കണ്ടുപിടിക്കാനായി മഹാവിഷ്ണു വരാഹമായും ബ്രഹ്മാവ് ഹംസമായും മാറിയ കഥയാണ് ഇവിടെ സൂചിപ്പിക്കപ്പെട്ടിരിക്കുന്നത്. ബ്രഹ്മത്വമോ വിഷ്ണുത്വമോ ലഭിച്ചാലും ജനിമൃതികളില്‍ നിന്നും മുക്തനാവാനോ ഭഗവാന്റെ യഥാര്‍ത്ഥരൂപമറിയാനോ കഴിയുകയില്ലെന്നും ശിവസായൂജ്യം നേടുകയേ മാര്‍ഗ്ഗമുള്ളൂവെന്നും ശങ്കരാചാര്യര്‍ സ്പഷ്ടമാക്കുന്നു.

കദാ വാ കൈലാസേ കനകമണിസൗധേ സഹ ഗണൈര്‍

വസന്‍ ശംഭോരഗ്രേ സ്ഫുടഘടിതമൂര്‍ദ്ധാഞ്ജലി പുടഃ

വിധാതൂണാം കല്പാന്‍ ക്ഷണമിവ നിഗദന്‍

വിനേഷ്യാമി സുഖതഃ

കൈലാസപര്‍വ്വതത്തില്‍ സ്വര്‍ണനിര്‍മ്മിതവും രത്‌നഖചിതവുമായ ഗൃഹത്തില്‍ ഭൂതഗണങ്ങളോടൊപ്പം വസിച്ച് ശിവഭഗവാന്റെ മുന്നില്‍ ശിരസ്സില്‍ കൈകള്‍ കൂപ്പിനിന്ന് വിഭോ, സാംബ സ്വാമിന്‍ പരമശിവപാഹി പ്രഭുവും അംബയോടുകൂടിയവനും സ്വാമിയുമായ പരമശിവ പ്രഭോ എന്നെ രക്ഷിച്ചാലും എന്നിങ്ങനെ സങ്കീര്‍ത്തനം ചെയ്ത് നിരവധി ബ്രഹ്മകല്പങ്ങളെ ക്ഷണനേരമെന്നപോലെ കഴിച്ചുകൂട്ടാന്‍ അടിയനു സാധിക്കുന്നതെന്നാണ്?.

സ്തവൈര്‍ ബ്രഹ്മാദീനാം ജയജയ വചോദിന്‍ നിയമിനാം

ഗണാനാം കേളീ ഭിര്‍മ്മദകളെ മഹോക്ഷസ്യ കുകുദി

സ്ഥിതം നീലഗ്രീവം ത്രിനയനമുമാശ്ലിഷ്ട വപുഷം

കദാ ത്വാം പശേ്യയം കരധൃതമൃഗം ഖണ്ഡപരശും

ബ്രഹ്മാദി ദേവന്മാരുടെ സ്തുതികളും മഹര്‍ഷിമാരുടെ ജയജയ ഘോഷവും കേട്ടുകൊണ്ടും ഭൂതഗണങ്ങളുടെ ലീലകള്‍ കണ്ടുകൊണ്ടും പാര്‍വ്വതീ ദേവിയെ ആശ്ലേഷിച്ചുകൊണ്ടും വൃഷഭ (നന്ദി) മുകളേറിയിരിക്കുന്ന മൂക്കണ്ണും നീലകണ്ഠനും മാന്‍, മഴു എന്നിവ ധരിക്കുന്നവനുമായ അങ്ങനെ ദര്‍ശിക്കുവാന്‍ അടിയന് എന്നാണു സാധിക്കുക?

… തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

Gulf

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

India

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

India

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.