പാശ്ചാത്യദേശത്ത് ഏതിനും ഒരു ട്രസ്റ്റ് ഉണ്ടായിരിക്കും. ദുരിതഘട്ടങ്ങളില്‍ ഈ ട്രസ്റ്റുകള്‍ ദുരിതത്തില്‍പ്പെടുന്നവരുടെ സംരക്ഷണം ഏറ്റെടുക്കുന്നു. ജനങ്ങള്‍ ഈ ട്രസ്റ്റുകളുമായി സഹകരിച്ച് സേവനത്തില്‍ പങ്കാളികളാവുന്നു. ചെലവുചെയ്യുന്ന പണത്തിനു നികുതി ഇളവു ലഭിക്കുന്നു. ഇതുകാരണം സേവനപ്രവര്‍ത്തനങ്ങള്‍ക്കു ധനം നല്‍കുവാന്‍ ജനം മുന്നോട്ടുവരുന്നു.
ജനങ്ങളില്‍ ദാനശീലം വളര്‍ത്തുന്നതില്‍ ഇത്തരം ട്രസ്റ്റുകള്‍ നല്ല പങ്കുവഹിക്കുന്നുണ്ട്. പഴയകാലത്തു ഭാരതത്തിലെ ജനങ്ങളുടെ ജീവിതം ദാനത്തിലും യജ്ഞത്തിലും അധിഷ്ഠിതമായിരുന്നു. എന്നാല്‍ ഇന്ന് ഈ വിധമുള്ള നല്ല ആദര്‍ശങ്ങള്‍ പഠിപ്പിക്കുവാനുള്ള സംവിധാനങ്ങള്‍ കുറവാണ്.
–
















