Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സഖ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 25, 2015, 08:12 pm IST
in Samskriti

ഗൗണീഭക്തിയുടെ എട്ടാമത്തെ അംഗം ”സഖ്യം” ആകുന്നു. സഖാവിന്റെ ഭാവം എന്നോ കര്‍മ്മം എന്നോ സഖ്യശബ്ദത്തിന് അര്‍ത്ഥം പറയാം. നിഷ്‌കളങ്കവും പരമവുമായ പ്രേമാതിശയത്താല്‍ തുല്യനിലയില്‍ വര്‍ത്തിക്കുന്ന രണ്ടു വ്യക്തികളാണ് സഖാക്കള്‍. ”സമാധാനഃ ഖ്യായതേ ലോകൈരിതി സഖാ” എന്ന് സഖീശബ്ദത്തിന് പണ്ഡിതന്മാര്‍ വ്യുത്പത്തി കല്പിച്ചിട്ടുണ്ട്.

ഗുണങ്ങള്‍, വയസ്സ്, വേഷഭൂഷാദികള്‍ മുതലായവയാല്‍ ഒരാള്‍ മറ്റൊരാള്‍ക്ക് തുല്യനെന്ന് ജനങ്ങളാല്‍ പറയപ്പെടുന്നവനാണ് സഖാവ്. സുഹൃത്തെന്നും സഖാവിനെ പറയാവുന്നതാണ്. അതിനാല്‍ സഖ്യത്തിന് സൗഹൃദം എന്നുകൂടി ഒരു പേരുണ്ട്. ഗൗണീഭക്തിക്കു വിഷയം സഗുണപരമേശ്വരനാണല്ലോ. ധര്‍മ്മസംസ്ഥാപനത്തിനുവേണ്ടി ലോകത്തില്‍ ലീലാവിഗ്രഹം കൈക്കൊണ്ട് ആവിര്‍ഭവിക്കുന്ന ആ ഈശ്വരന്റെ അവതാരമൂര്‍ത്തികളോട് സുഹൃദ്ഭാവത്തില്‍ വര്‍ത്തിക്കുന്ന ഭക്തനാണ് ഈശ്വരന്റെ സഖാവ്. ആ സഖാവിന് ഈശ്വരന്റെ നേരെ ഉണ്ടാകുന്ന പരമപ്രേമരൂപമായ ഭക്തിക്കു ഭക്തിശാസ്ത്രങ്ങളില്‍ ”സഖ്യ”മെന്ന പേരാണ് നല്‍കപ്പെട്ടിരിക്കുന്നത്.

സഖ്യഭക്തിക്ക് വിഷയം ഈശ്വരനും ആശ്രയം ഈശ്വരന്റെ സഖാക്കളുമാകുന്നു. ഈശ്വരനോട് എല്ലാ വ്യവഹാരങ്ങളിലും സൗഹൃദം പുലര്‍ത്തുന്നവരാണു സഖ്യാസക്തന്മാരായ ഭക്തന്മാര്‍. ശ്രീരാമാവതാരത്തില്‍ സുഗ്രീവനും, വിഭീഷണനും, ശ്രീകൃഷ്ണാവതാരത്തില്‍ ഉദ്ധവരും അര്‍ജ്ജുനനും കുചേലബ്രാഹ്മണനും സഖാക്കളെന്നനിലയില്‍ ആണു വര്‍ത്തിച്ചിരുന്നത്. അങ്ങനെയുള്ള ഭക്തശ്രേഷ്ഠന്മാര്‍ക്ക് ഈശ്വരന്റെ നേരെ ഉണ്ടാകുന്ന നിരതിശയമായ പ്രേമം സഖ്യഭക്തിക്ക് ഉദാഹരണമാകുന്നു.

വിഷയസേവകൊണ്ട് സാധാരണ മനുഷ്യര്‍ക്ക് വിഷയങ്ങളില്‍ രതിയുണ്ടാകുന്നതുപോലെ ഈശ്വരസേവകൊണ്ടു ഭക്തജനങ്ങളുടെ ഹൃദയത്തില്‍ ഈശ്വരവിഷയകമായ രതിയുണ്ടാകുന്നു. ആ രതി ഭക്തിരസമായി പ്രകടമാകുന്നത് ശാന്തം, ദാസ്യം, സഖ്യം, വാത്സല്യം, മാധൂര്യം എന്ന് അഞ്ചുവിധത്തിലാണ്. അപൂര്‍വം ചില ഭക്തന്മാര്‍ക്കു മാത്രമേ ഈശ്വരന്റെ നേരെ സഖ്യഭക്തി പുലര്‍ത്തുവാന്‍ സാധിച്ചിട്ടുള്ളൂ. ഭൂരിപക്ഷം ഭക്തജനങ്ങളും ദാസ്യമാര്‍ഗമാണ് അംഗീകരിച്ചിട്ടുള്ളത്. ഈശ്വരനെ മഹാപ്രഭു എന്നുള്ള നിലയില്‍ കാണുമ്പോള്‍ ജീവന്‍ അദ്ദേഹത്തിന്റെ ദാസ്യം തനിയേ അംഗീകരിച്ചുപോകും. ഈശ്വര മാഹാത്മ്യത്തിന് അത്ര വലിയ പ്രഭാവമുണ്ട്. ശ്രീകൃഷ്ണാവതാരത്തില്‍ സഖ്യഭക്തി പുലര്‍ത്തിയിരുന്ന ഭക്തന്മാരെ നാലുതരത്തില്‍ വിഭജിച്ചിട്ടുണ്ട്. സുഹൃത്ത്, സഖാവ്, പ്രിയസഖന്‍, നര്‍മ്മസഖന്‍ എന്നപേരിലാണ് അവര്‍ അറിയപ്പെടുന്നത്.

ശ്രീകൃഷ്ണനേക്കാള്‍ പ്രായം കൂടിയവരും അദ്ദേഹത്തെ സുഹൃദ്ഭാവത്തില്‍ നിയന്ത്രിച്ചിരുന്നവരുമാണ് സുഹൃത്തുക്കള്‍. സുഭദ്രന്‍, ബലഭദ്രന്‍, മണ്ഡലീഭദ്രന്‍, ഗോഭടന്‍, ഇന്ദ്രഭടന്‍ തുടങ്ങിയവര്‍ അതിന് ഉദാഹരണങ്ങളാകുന്നു.

ശ്രീകൃഷ്ണനേക്കാള്‍ പ്രായം കുറഞ്ഞവരും എന്നാല്‍ വ്യവഹാരത്തില്‍ തുല്യഭാവത്തില്‍ വര്‍ത്തിച്ചിരുന്നവരും ആയ വിശാലന്‍, ദേവപ്രസ്ഥന്‍, വൃഷഭന്‍, ഓജസി മുതലായ ഭക്തന്മാര്‍ അദ്ദേഹത്തിന്റെ സഖാക്കളായിരുന്നു.

ശ്രീകൃഷ്ണന്റെ സമവയസ്‌കന്മാരായ സുദാമാവ്, ശ്രീദാമാവ്, ദാമാവ്, വസൂദാമാവ്, അംശു, ഭദ്രസേനന്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്റെ പ്രിയസഖന്മാരാണ്.

എല്ലാ കാര്യങ്ങളിലും തുല്യത പുലര്‍ത്തിപ്പോന്ന അര്‍ജ്ജുനന്‍, സുബലന്‍, വാസന്തന്‍, ഉജ്വലന്‍ തുടങ്ങിയവര്‍ ശ്രീകൃഷ്ണന്റെ നര്‍മ്മസഖന്മാരായിരുന്നു. അവര്‍ ശ്രീകൃഷ്ണന്റെ രഹസ്യലീലകളില്‍പ്പോലും സഹകരിച്ചിരുന്നതുകൊണ്ടാണു നര്‍മ്മസഖഭാവത്തില്‍ എത്തിച്ചേര്‍ന്നത്.

സഖ്യഭക്തിയുടെ ജീവനശക്തി, സുദൃഢമായ മൈത്രിയാകുന്നു. അവതാരമൂര്‍ത്തിയായ ശ്രീകൃഷ്ണന്റെ അലോകസാധാരണമായ വൈഭവം കൂടെക്കൂടെ കാണാന്‍ കഴിഞ്ഞിട്ടുപോലും അദ്ദേഹത്തിന്റെ ബാല്യസഖന്മാരായ ഗോപബാലന്മാര്‍ ഒരു ചങ്ങാതിയായിട്ടുമാത്രമേ അദ്ദേഹത്തെ വീക്ഷിച്ചിരുന്നുള്ളൂ. ആ ബാലന്മാര്‍ ഗോപാലകൃഷ്ണനെ കളിയാക്കുകയും അടിക്കുകയും മറ്റും ചെയ്തിട്ടുമുണ്ട്. എന്നാലും ആ ഗോപബാലന്മാരും ബാലകൃഷ്ണനും തമ്മിലുള്ള മൈത്രീബന്ധം സുദൃഢമായിരുന്നു.

കൃഷ്ണസ്യ വിഷ്വക് പുരുരാജിമണ്ഡലൈ-

രഭ്യാനനാഃ ഫുല്ലദൃംശോ വ്രജാര്‍ഭകാഃ

സഹോപവിഷ്ടാ വിപിനേ വിരേജ്ജൂ-

ശ്ച്ഛദാ യഥാംഭോരുഹകര്‍ണ്ണികായാഃ

എന്ന് ഭാഗവതത്തില്‍ ശ്രീകൃഷ്ണനും ഗോപകുമാരന്മാരും കൂടി സൗഹൃദപൂര്‍വ്വം ഒന്നിച്ചിണങ്ങി ഇരിക്കുന്നത് മനോഹരമായി വര്‍ണ്ണിച്ചിരിക്കുന്നു.

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

Vasthu

രാത്രി മുഴുവൻ എച്ചിൽ പാത്രങ്ങൾ കഴുകാതെ സിങ്കിൽ വയ്‌ക്കാറുണ്ടോ ? അടുക്കളയിലെ ഈ ചെറിയ തെറ്റ് മുഴുവൻ വീടിന്റെയും അഭിവൃദ്ധിക്ക് തടസ്സമാകും

India

റഷ്യയ്‌ക്ക് ശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ ഉള്ള രാജ്യമായി ഇന്ത്യ

Spiritual

അക്ഷയ തൃതീയ ദിനത്തിൽ ഏഴ് വസ്തുക്കൾ ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും : സന്തോഷം, സമൃദ്ധി, ആരോഗ്യം എന്നിവ ഉറപ്പ്

World

ഹിസ്ബുള്ളയ്‌ക്കെതിരായ നടപടി അവസാനിച്ചിട്ടില്ല , മുഴുവൻ തീവ്രവാദികളെയും മുച്ചൂട് മുടിയ്‌ക്കും ; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി നെതന്യാഹു

പുതിയ വാര്‍ത്തകള്‍

“സ്ത്രീകളെ ബഹുമാനിക്കുന്ന ചരിത്രപരമായ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചില്ല, ഒരു വലിയ അവസരം നഷ്ടപ്പെട്ടു” : കിരണ റിജിജു

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

കേരളത്തിലെ പുതുതായി തുടങ്ങിയ ടിവി ചാനല്‍ അഞ്ചരക്കണ്ടികോളെജിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യയെക്കുറിച്ച് നടത്തിയ ചര്‍ച്ചയിലെ വിഷയം. മാധ്യമപ്രവര്‍ത്തകന്‍ വേണുവും അഞ്ചരക്കണ്ടി കോളെജിലെ പ്രൊഫസര്‍ റാമും (വലത്ത്) ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥി നിതിന്‍ രാജ് (ഇടത്ത്)

അഞ്ചരക്കണ്ടി കോളെജിലെ വിവാദത്തിലേക്ക് മൂന്നാമത്തെ വില്ലന്‍ കടന്നുവന്നതോടെ കേരളത്തിലെ മാധ്യമങ്ങള്‍ക്ക് മിണ്ടാട്ടം

ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം : നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ

ഈ കൊടുംചൂടിൽ പാൽ കേടാകുന്നോ ? പരിഹാരമുണ്ട് , ഇങ്ങനെ ചെയ്താൽ മതി

ജാർഖണ്ഡിലെ ഹസാരിബാഗിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

ഈ നാളുകാർ ദേവീപ്രീതി വരുത്തണം , കാരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.