ചവറ: കാര്‍ഷിക-മൃഗസംരക്ഷണ-ഭവനമേഖലക്ക് മുന്‍ഗണന നല്കി കൊണ്ടുള്ള ചവറ ബ്ലോക്ക് പഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്റ്എം. സുശീല അവതരിപ്പിച്ചു.
ആരോഗ്യ പരിപാലനം, പട്ടികജാതി വികസനം, മറ്റ് അടിസ്ഥാനസൗകര്യ വികസനം എന്നീ മേഖലകള്‍ക്ക് പ്രാധാന്യം നല്കിക്കൊണ്ടുള്ളതാണ് ബജറ്റ് .
ജനകീയാസൂത്രണ പദ്ധതി പ്രകാരം 2015-16-ല്‍ സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന ബജറ്റ് വിഹിതം ജനറല്‍ വിഭാഗത്തില്‍ 2,80,50,000 രൂപയും പട്ടികജാതി വികസന മേഖലയില്‍ 97,24,000 രൂപയും പട്ടികവര്‍ഗ വികസന മേഖലയില്‍ 52,800 രൂപ ഉള്‍പ്പെടെ 3,78,26,800 രൂപയാണ് പ്രദേശത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വക കൊള്ളിച്ചിരിക്കുന്നത്. കേന്ദ്രാവിഷ്കൃത പദ്ധതികളായ ഐ. എ. വൈ, ശുചിത്വം, മഹാത്മാ ഗാന്ധി ഗ്രമീണ തൊഴിലുറപ്പ് പദ്ധതി എന്നിവക്ക് 18.60ലക്ഷം. മെയിന്റനസ് ഫണ്ട് ഇനത്തില്‍ 34.92ലക്ഷം രൂപ.ജനറല്‍ പര്‍പ്പസ് ഫണ്ട് ഇനത്തില്‍ 40 ലക്ഷം രൂപ.
ആരോഗ്യ വകുപ്പ് മുഖേന 50,000 രൂപ. സാക്ഷരതാ പ്രവര്‍ത്തനം ഇനത്തില്‍ 2,25,000 രൂപ.റോഡുകള്‍,മറ്റ് അനുബന്ധ സൗകര്യങ്ങളുടെ വികസനത്തിനായി 1,20,00,000 രൂപ . കാര്‍ഷിക മേഖലക്കായി 1.20ലക്ഷം രൂപ. ആരോഗ്യ മേഖലയില്‍ 17 ലക്ഷം രൂപ. മൃഗസംരക്ഷണത്തിന് 47 ലക്ഷം രൂപ. ഭവന നിര്‍മ്മാണത്തിന് പ്രത്യേക പ്രാധാന്യം നല്കുന്നതിനാല് ഐ.എ.വൈ, കേന്ദ്ര, ബ്ലോക്ക്, പഞ്ചായത്ത് ജില്ലാ ഫണ്ടുകള്‍ ഉള്‍പ്പെടെ 8,09,68,000 രൂപ ഈ മേഖലയുടെ വികസനത്തിനായി വകയിരുത്തിയിട്ടുണ്ട്.
ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചവറ ഹരീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ചവറ, പന്മന. തേവലക്കര, തെക്കുംഭാഗം, നീണ്ടകര പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ.റഷീദ്, ഇ. യൂസഫ്കുഞ്ഞ്. ഷൈനാ സുമേഷ്, തങ്കച്ചി പ്രഭാകരന്, ബാബു പ്രഭാകര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മുംതാസ് നിജാ അനില്‍, ജോളിക്കുട്ടി ആറാടന്‍, ടി. ബീന, വസന്തസേനന്, വൈ. സലിം, സീനത്ത് ബി.ഡി.ഒ .രവിരാജ്, ഡോ. ലസിക, യോഹന്നാല്‍ ആന്റണി മറ്റ് നിര്‍വഹണ ഉദ്യാഗസ്ഥര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: