കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ ദേശീയ പാതയില്‍ തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ പതിമൂന്ന് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരുക്കേറ്റു.
സയദ് അബാദ് ജില്ലയിലെ വാര്‍ഡക് പ്രവിശ്യയില്‍ ചൊവ്വാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം. മൂന്ന് വാഹനങ്ങള്‍ക്ക് നേരെയാണ് തോക്കുധാരികള്‍ ആക്രമണം നടത്തിയത്. ഇതില്‍ കാബൂളില്‍ നിന്നും ഗസ്‌നി പ്രവിശ്യയിലേക്ക് പോവുകയായിരുന്ന ബസും ഉള്‍പ്പെടുന്നതായി പ്രാദേശിക ഗവര്‍ണറുടെ വക്താവ് അത്താഹുള്ള ഖോഗ്യാനി പറഞ്ഞു.
സംഭവത്തിന് പിന്നിലെ ലക്ഷ്യമെന്താണെന്ന് വ്യക്തമല്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.
















