Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദാസ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2015, 09:17 pm IST
in Samskriti

ഒരു ദാസന് തന്റെ യജമാനന്റെ പ്രശംസയെക്കാള്‍ വലുതായി ഒന്നും നേടുവാനില്ല. പക്ഷേ രാമദാസനു പ്രശംസ മാത്രമല്ല ശ്രീരാമചന്ദ്രന്റെ പരമപ്രേമപൂര്‍വ്വമുള്ള പരിരംഭണം കൂടി ലഭിച്ചു.

ശ്രീഹനുമാന്റെ ദാസ്യഭക്തിയാല്‍ ശ്രീരാമചന്ദ്രനും ബദ്ധനായിത്തീര്‍ന്നുപോയി. അതിനാല്‍ ദാസ്യഭാവത്തിന്റെ പാരമ്യത്തില്‍ യജമാനനും ഭൃത്യനും ഒന്നായിത്തീരുന്നതാണ് നാം കാണുന്നത്.

ശ്രീരാമചന്ദ്രന്‍ രാവണവധം കഴിഞ്ഞ് അയോദ്ധ്യയില്‍ വന്ന് രാജാധിരാജനായിത്തീര്‍ന്നതിനുശേഷം തന്റെ ഭക്തന്മാര്‍ക്കും ഭൃത്യന്മാര്‍ക്കും ധാരാളം സമ്മാനം നല്‍കി അവരെയെല്ലാം സല്‍ക്കരിച്ച് യാത്രയയച്ചു. ആ അവസരത്തില്‍ ശ്രീരാമചന്ദ്രന്‍ അനര്‍ഘമായ ഒരു മുത്തുമാല സീതയുടെ കഴുത്തിലുമണിയിച്ചു.

ലോകജനനിയായ ആ ദേവി ശ്രീരാമചന്ദ്രനണിയിച്ച ആ മാല കഴുത്തില്‍ നിന്നെടുത്തിട്ട് എല്ലാ വാനരന്മാരുടെയും ശ്രീരാമചന്ദ്രന്റെയും മുഖത്തേയ്‌ക്ക് വീണ്ടും വീണ്ടും നോക്കി. അതുകണ്ട് ഇംഗിതജ്ഞനായ ശ്രീരാമഭദ്രന്‍ അപ്പോള്‍ സീതയോടു പറഞ്ഞത്. ‘അല്ലയോ വൈദേഹി, ഭവതിക്കു കൂടുതല്‍ പ്രീതിയാരിലാണോ അവന് ഈ മാലകൊടുത്തുകൊള്‍ക’യെന്നാണ്.

അപ്പോള്‍ ആ മാല ദേവി പ്രീതിപൂര്‍വ്വം ഹനുമാനു തന്നെ കൊടുക്കുകയാണുണ്ടായത്. ആ മാലയുമണിഞ്ഞ് ഭക്തിപരവശനായി കൂപ്പുകൈകളോടുകൂടി തന്റെ അന്തികത്തില്‍ നില്‍ക്കുന്ന ഹനുമാനോടു ശ്രീരാമചന്ദ്രന്‍ പറഞ്ഞു: ”അല്ലയോ ഹനുമാന്‍, ഞാന്‍ നിന്നില്‍ ഏറ്റവും പ്രസന്നനായിത്തീര്‍ന്നിരിക്കുന്നു. ഇഷ്ടമുള്ള വരം ആവശ്യപ്പെട്ടുകൊള്ളുക. മൂന്നുലോകത്തും ദേവന്മാര്‍ക്കുപോലും കിട്ടാത്തതായ വസ്തുവായാലും ശരി അതു നിനക്കു ഞാന്‍ തരുന്നുണ്ട്.” അതുകേട്ട ഹനുമാന്‍ പറഞ്ഞത്:

”ത്വന്നാമ സ്മരതോ രാമ ന തൃപ്യതി മനോ മമ

അതസ്ത്വന്നാമ സതതം സ്മരന്‍ സ്ഥാസ്യാമി ഭൂതലേ

യാവത് സ്ഥാസ്യതി തേ നാമ ലോകേ താവത് കളേബരം

മമ തിഷ്ഠതു രാജേന്ദ്ര വരോളയം മേളഭികാംക്ഷിതഃ

‘അല്ലയോ രാജേന്ദ്ര, അങ്ങയുടെ തിരുനാമം എത്ര സ്മരിച്ചിട്ടും എന്റെ മനസ്സിന് ഒരു തൃപ്തിയും വരുന്നില്ല. അതുകൊണ്ടു ഞാന്‍ നിന്തിരുവടിയുടെ തിരുനാമം സ്മരിച്ചുകൊണ്ട് എപ്പോഴും ഭൂമിയില്‍ത്തന്നെ ഇരുന്നുകൊള്ളാം. അങ്ങയുടെ തിരുനാമം ലോകത്തില്‍ നിലനില്‍ക്കുന്നിടത്തോളം കാലം ആ നാമം സ്മരിക്കുന്നതിനുവേണ്ടി എന്റെ ശരീരവും നിലനില്‍ക്കണം. ഇതാണ് എനിയ്‌ക്കിഷ്ടമായ വരം’ എന്നാണ്.

ഈ രംഗം രോമാഞ്ചത്തോടുകൂടിയല്ലാതെ ഒരു ഭക്തന് സ്മരിക്കുവാന്‍ സാദ്ധ്യമല്ല. തന്റെ പ്രഭുവിന്റെ തിരുനാമ സ്മരണ മാത്രമാണു തന്റെ ജീവനശക്തിയെന്നാണല്ലോ ഈ വരപ്രാര്‍ത്ഥനയുടെ അര്‍ത്ഥം. ശ്രീരാമചന്ദ്രനാകട്ടെ ഹനുമാന്‍ തന്റെ അടിമയാണെന്നൊരിക്കലും കരുതിയിരുന്നില്ല. പക്ഷേ ഹനുമാന്‍ അങ്ങനെയല്ല കരുതിയത്. താന്‍ എപ്പോഴും രാമന്റെ ദാസനാണെന്ന് തന്നെ അദ്ദേഹം വിശ്വസിക്കുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. സാധാരണയായി ലോകത്തില്‍ യജമാനന്മാരും ദാസന്മാരും തമ്മിലുള്ള നിലയല്ല, ഈശ്വരദാസനായ ഭക്തനും മഹാപ്രഭുവായ ഈശ്വരനും തമ്മിലുള്ളത്. ലോകത്തിലെ പ്രഭു, ദാസനെ എപ്പോഴും തന്റെ അടിമയാക്കി അസ്വതന്ത്രനാക്കി വെയ്‌ക്കുവാനാഗ്രഹിക്കുന്നു. എന്നാല്‍ മഹാപ്രഭുവായ ഈശ്വരന്‍ തന്റെ ദാസനെ സര്‍വ്വസ്വതന്ത്രനും മുക്തനുമാക്കിത്തീര്‍ക്കുകയാണ് ചെയ്യുന്നത്. അതിനുദാഹരണമാണ് ഹനുമാന്റെ പ്രാര്‍ത്ഥനയ്‌ക്കു ശ്രീരാമചന്ദ്രന്‍ നല്‍കിയ മറുപടി.

”രാമസ്തഥേതി തം പ്രാഹ മുക്തസ്തിഷ്ഠ യഥാസുഖം

കല്പാന്തേ മമ സായൂജ്യം ലപ്‌സ്യസേ നാത്ര സംശയഃ”

നിന്റെ ആഗ്രഹമനുസരിച്ച് എല്ലാം അങ്ങനെതന്നെയായിത്തീരട്ടെ. നീ ജീവന്മുക്തനായി യഥാസുഖം നിലനില്‍ക്കുക. കല്പാന്തത്തില്‍ നിനക്കെന്റെ സായൂജ്യവും ലഭിക്കും. യാതൊരു സംശയവുമില്ല. എന്നാണ് ഇവിടെ ഹനുമാനപേക്ഷിച്ച വരം രാമനാമം ലോകത്തിലുള്ളിടത്തോളം കാലം തന്റെ ശരീരം നിലനില്‍ക്കണമെന്നു മാത്രമാണ്. എന്നാല്‍ അതോടൊപ്പം ജീവന്മുക്തിയും വിദേഹമുക്തിയുംകൂടി ശ്രീരാമചന്ദ്രന്‍ ഹനുമാനു നല്‍കുകയാണുണ്ടായത്. ഇവിടെയാണ് നിഷ്‌കാമമായ ദാസ്യഭക്തിയുടെ മാഹാത്മ്യം നമുക്ക് കാണാന്‍ കഴിയുന്നത്.

…. തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.