ന്യൂദല്‍ഹി: ഭീകരവാദ വിമുക്തമായ അന്തരീക്ഷമാണ് ആവശ്യമെന്ന് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി.
പാക്കിസ്ഥാന്റെ ദേശീയ ദിനം ആശംസിച്ച് മോദി ഷെരീഫിനയച്ച കത്തിലാണ് ഈ കാര്യങ്ങള്‍ പരാമര്‍ശിച്ചിരിക്കുന്നത്.
ജമ്മുകാശ്മീരില്‍ തുടരെ നടക്കുന്ന ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് മോദിയുടെ പ്രസ്താവന. കൂടാതെ ദേശീയ ദിനത്തോടനുബന്ധിച്ച് ആശംസയര്‍പ്പിച്ച് മോദി ഷെരീഫിന് ട്വീറ്റ് അയക്കുകയും ചെയ്തു.
ഉഭയകക്ഷി ചര്‍ച്ചയിലൂടെ മാത്രമെ ഇത്തരം ഭീകരാക്രമണങ്ങള്‍ പരിഹരിക്കാനാകൂ എന്നും മോദി ട്വീറ്റില്‍ കുറിക്കുന്നു.
കഴിഞ്ഞ ആഴ്‌ച്ച കാശ്മീരിലെ കത്വയിലും സാമ്പയിലും ഭീകരാക്രമണം നടന്നിരുന്നു. പാക്കിസ്ഥാന്‍ ആസ്ഥാമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരരാണ് അക്രമണത്തിന് പിന്നിലെന്നാണ് സൂചന.
അക്രമണത്തെ തുടര്‍ന്ന് വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ രാഷ്‌ട്രീയ നേതാക്കളെ കാണുന്നതിനായി പാക്കിസ്ഥാനിലേയ്‌ക്ക് തിരിച്ചിട്ടുണ്ട്.
















