ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ വീടിനു തീപിടിച്ച് എഴ് കുട്ടികള്‍ മരിച്ചു വെന്തുമരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. അഞ്ച് വയസിനും 19 വയസിനും ഇടയിലുള്ള കുട്ടികളാണ് മരിച്ചത്. കൊല്ലപ്പെട്ടത്.
ഇവര്‍ ഒരേ കുടുംബത്തിലെ അംഗമാണെന്ന് പോലീസ് അറിയിച്ചു.മരിച്ചവരില്‍ മൂന്നു പേര്‍ പെണ്‍കുട്ടികളും നാലു പേര്‍ ആണ്‍കുട്ടികളുമാണ്. പരുക്കേറ്റ ഒരു കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു.
രാത്രിയില്‍ വീട്ടുകാര്‍ വീടിനുള്ളില്‍ ഉറങ്ങി കിടക്കുമ്പോഴായിരുന്നു സംഭവം. അടുക്കള ഭാഗത്തു നിന്നുമാണ് തീ പടര്‍ന്ന് പിടിച്ചത്. തുടര്‍ന്ന് കുട്ടികളുടെ അമ്മയും, ഒരു കുട്ടിയും ജനാലവഴി ചാടി രക്ഷപെട്ടു. ഇവരെ ഗുരുതര പരുക്കുകളോടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീടിനകത്ത് കുടുങ്ങിപ്പോയ കുട്ടികളാണ് മരിച്ചത്. സംഭവം നടന്ന സമയത്ത് കുട്ടികളുടെ പിതാവ് വീട്ടിലുണ്ടായിരുന്നില്ല.
അഗ്നിശമന സേന സ്ഥലത്തെത്തിയാണ് തീ അണച്ചത്. അടുക്കളയില്‍ നിന്നും തീ പടര്‍ന്നതാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വിശ്വസിക്കാന്‍ കഴിയാത്ത ദുരന്തമാണിതെന്ന് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ബില്‍ ഡി ബ്ലാസിയോ പറഞ്ഞു. ന്യൂയോര്‍ക്കിലെ ഓരോരുത്തരും ഈ ദുരന്തത്തില്‍ വേദനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
















