Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

യുവസൈനികന്റെ മരണത്തില്‍ ദുരൂഹത അന്വേഷിക്കണമെന്ന് മാതാപിതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2015, 11:06 pm IST
in Kollam

ചവറ: യുവസൈനികന്റെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ രംഗത്ത്. ചവറ മുകുന്ദപുരം മേനാമ്പളളില്‍ മണ്ണൂര്‍ തെക്കതില്‍ രേവതിയില്‍ സി.രതീഷ്‌കുമാര്‍ എന്ന ഇരുപത്തിയാറുകാരന്റെ മരണമാണ് ദുരൂഹതയിലെത്തി നില്‍ക്കുന്നത്.

ചവറ കൊറ്റന്‍കുളങ്ങര ക്ഷേത്രത്തിലെ ചമയ വിളക്കെടുക്കാന്‍ എത്തുമെന്ന് ഉറപ്പ് പറഞ്ഞ യുവസൈനികന്‍ രതീഷിനെ കാത്തിരുന്ന കുടുംബത്തെ തേടിയെത്തിയത് മകന്‍ ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്തയായിരുന്നു. എന്നാലിത് വിശ്വസിക്കാന്‍ ബന്ധുക്കള്‍ തയ്യാറല്ല.

കാരണം രതീഷ് ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്നാണ് ബന്ധുക്കള്‍ പറയുന്നത്. ജമ്മു കാശ്മീരിലെ ജോലി സ്ഥലത്ത് നിന്ന് ചവറയിലെ വീട്ടിലേക്ക് യാത്രതിരിച്ച രതീഷ് വഴിമദ്ധ്യേ മരിച്ചതില്‍ ദുരൂഹത ഉണ്ടന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അമ്പത് ദിവസത്തെ അവധിയെടുത്ത് വിമാനത്തില്‍ യാത്രതിരിച്ച് ഡല്‍ഹിയിലെ റയില്‍വേസ്റ്റേഷനു സമീപമുളള ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

ഫെബ്രുവരി 28ന് ഡല്‍ഹിയില്‍ എത്തിയെന്നും മാര്‍ച്ച് ഒന്നിന് താന്‍ 11.30നുളള ട്രെയിനില്‍ നാട്ടിലെത്തുമെന്ന് അമ്മയെയും സഹോദരനെയും കൂട്ടുകാരെയും രതീഷ് ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു എന്ന് വീട്ടുകാര്‍ പറയുന്നു.

എന്നാല്‍ രാത്രി 12.30ന് ശേഷം ബന്ധുക്കള്‍ തിരിച്ച് വിളിച്ചെങ്കിലും പ്രതികരണം ഇല്ലായിരുന്നു. മാര്‍ച്ച് ഒന്നിന് യുവസൈനികനായ രതീഷിനെ ഹോട്ടല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി എന്ന് ഡല്‍ഹി പോലീസാണ് വീട്ടില്‍ അറിയിച്ചത്. ഇതറിഞ്ഞ ദേവസ്വം ജീവനക്കാരനായ പിതാവ് ചന്ദ്രബാബു ഡല്‍ഹിയില്‍ എത്തിയപ്പോഴേക്കും രതീഷിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. മാര്‍ച്ച് അഞ്ചിന് മൃതദേഹം വീട്ടില്‍ കൊണ്ട് വന്ന് സംസ്‌കരിച്ചിരുന്നു.

ഏറ്റവും അടുത്ത ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനും കൊറ്റന്‍കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിന് പങ്കെടുക്കാനും വിവാഹം ഉറപ്പിക്കാനുമാണ് രതീഷ് ലീവെടുത്ത് നാട്ടിലേക്ക് തിരിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. ഒരു വര്‍ഷമായി കാശ്മീരില്‍ ജോലി ചെയ്തുവന്ന രതീഷ്‌കുമാറിന് വടക്കേ ഇന്ത്യയില്‍ വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ മികച്ച രക്ഷാപ്രവര്‍ത്തനം നടത്തിയതിന് സ്വര്‍ണ്ണമെഡല്‍ പ്രഖ്യാപിച്ചിരുന്നു.

ഡല്‍ഹി പോലീസ് പറയുന്നത് പോലെ തന്റെ മകന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്ന് അമ്മ ലീലാമണി പറയുന്നു. രതീഷിന്റെ മരണത്തിനു പിന്നില്‍ ദുരൂഹത ഉണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ട് വരണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ബന്ധപ്പെട്ട അധികൃതര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കാനുളള തയ്യാറെടുപ്പിലാണ് സഹോദരങ്ങളും ബന്ധുക്കളും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

Kerala

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

Ernakulam

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

India

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

Gulf

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

പുതിയ വാര്‍ത്തകള്‍

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണമായി നിരോധിച്ചു, ഉത്തരവിട്ടത് ഹൈക്കോടതി

തേജസ് യുദ്ധവിമാനം വ്യോമസേനയ്‌ക്ക് നല്‍കുന്നതില്‍ എച്ച് എഎല്‍ വരുത്തുന്ന ദീര്‍ഘമായ കാലതാമസം അനുവദിക്കാന്‍ പറ്റില്ലെന്ന് പ്രതിരോധ ഉല്‍പാദന സെക്രട്ടറി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

വീണയുടെ ബാങ്ക് അക്കൗണ്ട് ഇ ഡി മരവിപ്പിച്ചു, 18.36 കോടി കണ്ടുകെട്ടി, റെയ്ഡിനുപിന്നാലെയാണ് നടപടി; ആക്രമണം ആസൂത്രണത്തിനുശേഷമെന്ന് ഇഡി പ്രസ്താവന

ഇതിലും വലിയ പെരുന്നാളിന് ഉപ്പുപ്പാ പള്ളിയിൽ പോയിട്ടില്ല ; സിപിഎമ്മുകാരുടെ പ്രകടനത്തിന് വീടിന് മുന്നിൽ ചങ്കുറപ്പോടെ നിന്ന് ഷോൺ ജോർജ്

ഇഡിയുടെ കരുത്ത് കൂട്ടാൻ മോദി : ഇഡി ഇടപെടുന്ന കേസുകളിൽ സ്വത്തുക്കൾ കണ്ടുകെട്ടലും, ശിക്ഷാനടപടികളും ഇനി അതിവേഗത്തിൽ ; പുനഃസംഘടനയ്‌ക്ക് സർക്കാർ അംഗീകാരം

വി. ഡി. സതീശന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി,പിണറായിയുടെ വീട്ടിലെ ഇ ഡി റെയ്ഡില്‍പ്രതികരിക്കാതെ മുഖ്യമന്ത്രി

വെയിലത്ത് ഇളംപ്രായമുള്ള കുഞ്ഞിനെ നടത്തിക്കുന്ന അച്ഛന്‍ ഒക്കത്തിരുത്തിയത് നായയെ….ആ ചിത്രത്തിന് പിന്നിലെ കഥ കേട്ട് കരയാത്തവര്‍ ഇല്ല….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.