Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

യുവസൈനികന്റെ മരണത്തില്‍ ദുരൂഹത അന്വേഷിക്കണമെന്ന് മാതാപിതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2015, 11:04 pm IST
inKollam

ചവറ: യുവസൈനികന്റെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ രംഗത്ത്. ചവറ മുകുന്ദപുരം മേനാമ്പളളില്‍ മണ്ണൂര്‍ തെക്കതില്‍ രേവതിയില്‍ സി.രതീഷ്‌കുമാര്‍ എന്ന ഇരുപത്തിയാറുകാരന്റെ മരണമാണ് ദുരൂഹതയിലെത്തി നില്‍ക്കുന്നത്.

ചവറ കൊറ്റന്‍കുളങ്ങര ക്ഷേത്രത്തിലെ ചമയ വിളക്കെടുക്കാന്‍ എത്തുമെന്ന് ഉറപ്പ് പറഞ്ഞ യുവസൈനികന്‍ രതീഷിനെ കാത്തിരുന്ന കുടുംബത്തെ തേടിയെത്തിയത് മകന്‍ ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്തയായിരുന്നു. എന്നാലിത് വിശ്വസിക്കാന്‍ ബന്ധുക്കള്‍ തയ്യാറല്ല.

കാരണം രതീഷ് ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്നാണ് ബന്ധുക്കള്‍ പറയുന്നത്. ജമ്മു കാശ്മീരിലെ ജോലി സ്ഥലത്ത് നിന്ന് ചവറയിലെ വീട്ടിലേക്ക് യാത്രതിരിച്ച രതീഷ് വഴിമദ്ധ്യേ മരിച്ചതില്‍ ദുരൂഹത ഉണ്ടന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. അമ്പത് ദിവസത്തെ അവധിയെടുത്ത് വിമാനത്തില്‍ യാത്രതിരിച്ച് ഡല്‍ഹിയിലെ റയില്‍വേസ്റ്റേഷനു സമീപമുളള ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

ഫെബ്രുവരി 28ന് ഡല്‍ഹിയില്‍ എത്തിയെന്നും മാര്‍ച്ച് ഒന്നിന് താന്‍ 11.30നുളള ട്രെയിനില്‍ നാട്ടിലെത്തുമെന്ന് അമ്മയെയും സഹോദരനെയും കൂട്ടുകാരെയും രതീഷ് ഫോണില്‍ വിളിച്ച് അറിയിച്ചിരുന്നു എന്ന് വീട്ടുകാര്‍ പറയുന്നു. എന്നാല്‍ രാത്രി 12.30ന് ശേഷം ബന്ധുക്കള്‍ തിരിച്ച് വിളിച്ചെങ്കിലും പ്രതികരണം ഇല്ലായിരുന്നു. മാര്‍ച്ച് ഒന്നിന് യുവസൈനികനായ രതീഷിനെ ഹോട്ടല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി എന്ന് ഡല്‍ഹി പോലീസാണ് വീട്ടില്‍ അറിയിച്ചത്. ഇതറിഞ്ഞ ദേവസ്വം ജീവനക്കാരനായ പിതാവ് ചന്ദ്രബാബു ഡല്‍ഹിയില്‍ എത്തിയപ്പോഴേക്കും രതീഷിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നു. മാര്‍ച്ച് അഞ്ചിന് മൃതദേഹം വീട്ടില്‍ കൊണ്ട് വന്ന് സംസ്‌കരിച്ചിരുന്നു.

ഏറ്റവും അടുത്ത ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനും കൊറ്റന്‍കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിന് പങ്കെടുക്കാനും വിവാഹം ഉറപ്പിക്കാനുമാണ് രതീഷ് ലീവെടുത്ത് നാട്ടിലേക്ക് തിരിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. ഒരു വര്‍ഷമായി കാശ്മീരില്‍ ജോലി ചെയ്തുവന്ന രതീഷ്‌കുമാറിന് വടക്കേ ഇന്ത്യയില്‍ വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ മികച്ച രക്ഷാപ്രവര്‍ത്തനം നടത്തിയതിന് സ്വര്‍ണ്ണമെഡല്‍ പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹി പോലീസ് പറയുന്നത് പോലെ തന്റെ മകന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല എന്ന് അമ്മ ലീലാമണി പറയുന്നു. രതീഷിന്റെ മരണത്തിനു പിന്നില്‍ ദുരൂഹത ഉണ്ടെന്നും സമഗ്രമായ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ട് വരണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ബന്ധപ്പെട്ട അധികൃതര്‍ എന്നിവര്‍ക്ക് നിവേദനം നല്‍കാനുളള തയ്യാറെടുപ്പിലാണ് സഹോദരങ്ങളും ബന്ധുക്കളും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മക്കളോട് വിവാഹം കഴിക്കാൻ പറയുന്നത് നിർത്തി ; വിവാ​ഹം ചെയ്ത് പിരിഞ്ഞാൽ നിങ്ങൾ പറഞ്ഞത് കൊണ്ടല്ലേ എന്ന് പറയുമെന്ന് അംബിക

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

Kerala

18 വയസ്സുവരെയുള്ള ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യ ചികിത്സ; ‘ഹൃദ്യം’ പദ്ധതിയിൽ കിംസ്ഹെൽത്ത് പങ്കാളിയായി, ഉദ്ഘാടനം മേയർ നടത്തി

India

പാകിസ്ഥാന് പിന്തുണ ; യുഎന്നിൽ കശ്മീർ പ്രശ്നത്തിൽ ഇടപെട്ട് എർദോഗൻ : അനാവശ്യ പരാമർശങ്ങൾ നടത്തരുതെന്ന് ഇന്ത്യ

Kottayam

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പുതിയ വാര്‍ത്തകള്‍

കുഞ്ഞിനെ പ്രസവിച്ചയുടനെ കൊലപ്പെടുത്തി തൊഴുത്തില്‍ ഒളിപ്പിച്ച അമ്മയ്‌ക്ക് ജീവപര്യന്തം തടവ്

സൊഹ്‌റാബുദ്ദീൻ ഷെയ്ഖ് കേസ്: അമിത് ഷായെ കുറ്റവിമുക്തനാക്കിയ വിധി പുനപരിശോധിക്കില്ലെന്ന് സുപ്രീംകോടതി

റെസ്റ്റോറന്റുകളിലെ ഹുക്ക ബാറുകള്‍ക്ക് നിരോധനം, ശുദ്ധവായു ശ്വസിക്കാനുള്ള അവകാശം മൗലികാവകാശമെന്ന് കോടതി

ഇനി കളറാകുമോ? ടൂറിസ്റ്റ് ബസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഏകീകൃത കളര്‍ കോഡ് പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

യൂട്യൂബറുടെ വീട് കുത്തിത്തുറന്ന് കൊള്ളയടിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ, 98 പവൻ കണ്ടെത്തി

കേരളത്തിന് ആശ്വാസം പകര്‍ന്ന് റെയില്‍വേ; മലബാര്‍, മാവേലി എക്സ്പ്രസുകളില്‍ അധിക കോച്ചുകള്‍ അനുവദിച്ച്‌ റെയില്‍വേ

46 കിണറുകള്‍ കുഴിച്ചിട്ടും എണ്ണകിട്ടാത്ത ഗയാന ഒടുവില്‍ കണ്ടെത്തി വന്‍എണ്ണശേഖരം..ഈ പാഠം ഉള്‍ക്കൊണ്ട് ആന്‍ഡമാനില്‍ എണ്ണപര്യവേക്ഷണത്തിന് ഇന്ത്യ

“ഡ്രിങ്ക് & ഡ്രൈവ് – ഒരു അനാവശ്യ ത്രില്ലർ”; അശ്വന്ത് കോക്കിനെ ട്രോളി കേരള പോലീസ്

ഇലക്ഷൻ കഴിഞ്ഞില്ലേ, ഇനിയല്പം ഇരുട്ടാവാം! വീണ്ടും പവർ കട്ട്, 6:45 മുതൽ രാത്രി 12 മണി വരെ നിയന്ത്രണമെന്ന് കെഎസ്ഇബി

സ്വകാര്യ ആശുപത്രികള്‍ ലാഭം മാത്രം ലക്ഷ്യമിടുന്ന വ്യവസായങ്ങളായി മാറിയെന്ന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.