Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദാസ്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2015, 07:30 pm IST
inSamskriti

അഷൈ്ടശ്വര്യസിദ്ധികളും നേടി കൃതകൃത്യനായിത്തീര്‍ന്ന ശ്രീ ഹനുമാന്‍ തനിയെതന്നെ ശ്രീരാമചന്ദ്രന്റെ ദാസനായിത്തീരുകയാണ് ചെയ്തത്. തനിക്കു നേരിടുന്ന വിജയമെല്ലാം തന്റെ പ്രഭുവിന്റെ അനുഗ്രഹംകൊണ്ടു മാത്രമുണ്ടായതാണെന്നേ ഹനുമാന്‍ കരുതിയിട്ടുള്ളൂ. മഹേന്ദ്രപര്‍വതത്തില്‍നിന്നു ലങ്കയിലേയ്‌ക്കു ചാടാന്‍ വാനരന്മാരില്‍ ആര്‍ക്കുംതന്നെ ധൈര്യം വന്നില്ല. ആ ഘട്ടത്തില്‍ ജാംബവാന്‍ ഹനുമാനെ വിളിച്ച് ‘അതിനര്‍ഹന്‍ നീയാണെ’ന്ന് ഓര്‍മ്മപ്പെടുത്തി. അതു കേട്ട് ലങ്കയിലേയ്‌ക്കു ചാടാന്‍ ഒരുങ്ങുന്ന ഹനുമാനെക്കുറിച്ച് അദ്ധ്യാത്മരാമായണം ഇങ്ങനെയാണ് വര്‍ണ്ണിച്ചിരിക്കുന്നത്.

”ശതയോജനവിസ്തീര്‍ണ്ണം സമുദ്രം മകരാലയം

വിലംഘയിഷുരാനന്ദസന്ദോഹോ മാരുതാത്മജഃ

ധ്യാത്വാ രാമം പരാത്മാനമിദം വചനമബ്രവീത്

പശ്യന്തു വാനരാസ്സര്‍വ്വേ ഗച്ഛന്തം മാം വിഹായസാ

അമോഘം രാമനിര്‍മ്മുക്തം മഹാബാണമിവാഖിലാഃ

പശ്യാമ്യാദൈ്യവ രാമസ്യ പത്‌നീം ജനകനന്ദിനീം

കൃതാര്‍ത്ഥോളഹം കൃതാര്‍ത്ഥോ ള ഹം പുനഃപശ്യാമി രാഘവം

നൂറുയോജന വിസ്താരമുള്ളതും മകരാദിജലജന്തുക്കള്‍ നിവസിക്കുന്നതുമായ സമുദ്രം ചാടിക്കടക്കുവാനൊരുങ്ങുന്ന ഹനുമാന്‍ ആനന്ദാതിശയത്തോടുകൂടി പരമാത്മാവായ ശ്രീരാമചന്ദ്രനെ ധ്യാനിച്ചിക്കു പറയുകയാണ്.

” ശ്രീരാമചന്ദ്രന്‍ വിട്ട പാഴാകാത്ത മഹാശരംപോലെ ഞാന്‍ ആകാശത്തുകൂടെ പോകുന്നത് വാനരന്മാരെല്ലാവരും കാണുവിന്‍. ഞാന്‍ ഇന്നുതന്നെ ശ്രീരാമസ്വാമിയുടെ ധര്‍മ്മപത്‌നിയായ സീതാദേവിയെ കാണും. അങ്ങനെ ഏറ്റവും കൃതാര്‍ത്ഥനായിത്തീര്‍ന്ന ഞാന്‍ വീണ്ടും ശ്രീരാമചന്ദ്രനെയും ചെന്നു കാണും. നോക്കുക! ശ്രീരാമദാസനായ ഹനുമാന്റെ മഹത്ത്വവും ഭക്തിയും ധൈര്യവും. താന്‍ രാമന്റെ ഒരുപകരണം മാത്രമാണെന്നത്രെ ഹനുമാന്റെ സങ്കല്‍പം. അതുകൊണ്ടാണ് അമോഘവും രാമനിര്‍മുക്തവുമായ മഹാബാണത്തോട് അദ്ദേഹം തന്നെ ഉപമിച്ചിരിക്കുന്നത്.

തന്റെ സ്വാമിക്ക് വേണ്ടി ചെയ്യുന്ന പ്രവര്‍ത്തിയിലുള്ള പരമാനന്ദമാണ് ”കൃതാര്‍ത്ഥോളഹം കൃതാര്‍ത്ഥാളഹം” എന്നദ്ദേഹത്തെക്കൊണ്ട് പറയിക്കുന്നത്. തുടര്‍ന്നു ഹനുമാന്‍ ഇങ്ങനെ പറയുന്നു. ” മരണകാലത്ത് ആരുടെ നാമം ഒരിക്കല്‍ സ്മരിച്ചാലാണോ അപാരമായ സംസാരസമുദ്രം കടന്ന് പരമപദത്തിലെത്തുന്നത്, ആ ശ്രീരാമചന്ദ്രന്റെ ദൂതനും അദ്ദേഹത്തിന്റെ അംഗുലീയമുദ്ര കൈയിലുള്ളവനുമായ ഞാന്‍ ആ പദത്തിലെത്തുമെന്നു പിന്നെ വിശേഷിച്ച് പറയേണ്ടതില്ലല്ലോ. ആ രാമനെത്തന്നെ മനസ്സില്‍ ധ്യാനിച്ചു ഞാന്‍ നിസ്സാരമായ സമുദ്രത്തെ നിഷ്പ്രയാസം തരണം ചെയ്യുന്നുണ്ട്.

ഈ പ്രസ്താവന ഹനുമാന്റെ ദാസ്യഭക്തിയുടെ ദാര്‍ഢ്യത്തിനും മാഹാത്മ്യത്തിനും വേണ്ടുവോളം തെളിവു തരുന്നുണ്ടല്ലോ. അതുപോലെ ലങ്കയില്‍ ചെന്ന് സീതാദേവിയെ ദര്‍ശിച്ച് ഉദ്യാനം തകര്‍ക്കുകയും അക്ഷയകുമാരന്‍ മുതലായ രാക്ഷസപ്രവരന്മാരെ കൊല്ലുകയും ചെയ്തതിനുശേഷം ഹനുമാന്‍ മേഘനാഥനാല്‍ ബ്രഹ്മാസ്ത്രംകൊണ്ട് ബന്ധിക്കപ്പെട്ട് രാവണസമീപനത്തില്‍ നീതനായപ്പോഴും രാവണന്റെ ചോദ്യങ്ങള്‍ക്ക് ഓരോന്നിനും ധൈര്യസമേതം ഉത്തരം നല്‍കികൊണ്ട് ശ്രീരാമന്റെ മാഹാത്മ്യവും രാവണന്റെ നീചത്വവും പ്രഖ്യാപിക്കുന്നുണ്ട്.

അപ്പോള്‍ രാമലക്ഷ്മണന്മാരെയും സുഗ്രീവാദിവാനരന്മാരെയും ക്ഷണനേരംകൊണ്ടു താന്‍ കൊല്ലുമെന്നു രാവണന്‍ പറഞ്ഞു. അതിന് ഹനുമാന്‍ നല്‍കിയ ഉത്തരം അദ്ധ്യാത്മരാമായണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതിങ്ങനെയാണ്.

ശ്രുത്വാ ദശഗ്രീവവചസ്സ മാരുതിര്‍-

വിവൃദ്ധകോപേന ദഹന്നിവാസുരം

ന മേ സമാ ഷരാവണകോടയോളധമാ

രാമസ്യ ദാസോളഹമപാരവിക്രമഃ

രാവണന്റെ വാക്കുകള്‍കേട്ട് അവനെ ദഹിപ്പിക്കത്തക്ക കോപത്തോടുകൂടി ഹനുമാന്‍ പറയുകയാണ്: ‘കോടി രാവണന്മാര്‍ വന്നാലും എന്നോടു കിടനില്‍ക്കുകയില്ല. എടാ നീച, ഞാന്‍ രാമന്റെ ദാസനാണ്. എന്റെ പരാക്രമത്തിനവസാനമില്ല.’ നോക്കുക, ”രാമദാസ” നെന്ന ബിരുദം തന്നെയാണ് തന്റെ സര്‍വശക്തിക്കും കാരണമായി ഹനുമാന്‍ കരുതിയിരിക്കുന്നത്. അതുപോലെ സീതയെ ദര്‍ശിച്ച് ആ ദേവിയുടെ സന്ദേശം ശ്രീരാമചന്ദ്രനെ അറിയിച്ചപ്പോള്‍ അദ്ദേഹം ഹനുമാനെ സന്തോഷപുരസ്സരം പിടിച്ചു മാറോടണച്ചു പറയുന്നു: ”അല്ലയോ ഹനുമാന്‍, ദേവന്മാര്‍ക്കുപോലും അസാദ്ധ്യമായ ഒരു കാര്യമാണ് നീ എനിക്കു സാധിച്ചുതന്നത്. അതിനു നിനക്ക് പ്രത്യുപകാരം ചെയ്യാന്‍ യാതൊന്നും ഞാന്‍ കാണുന്നില്ല. അല്ലയോ മാരുതേ, ഞാനിപ്പോള്‍ നിനക്കെന്റെ സര്‍വ്വസ്വവും തരുന്നു. അല്ലയോ കപിവര, പരാത്മാവായ എന്റെ ആലിംഗനം ലഭിക്കുക ഈ ലോകത്തില്‍ വളരെ ദുര്‍ലഭമാണ്. അത് ലഭിച്ച നീ എന്റെ ഭക്തനും ഇഷ്ടനുമാകുന്നു.

…. തുടരും

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടന്‍ മോഹന്‍ലാലിന്റെ വാഹന ആര്‍സി രേഖകളില്‍ നിന്നും ലഫ്റ്റന്റ് കേണല്‍, ഡോക്ടര്‍ പദവികള്‍ നീക്കി

India

ജമ്മു കശ്മീരിലെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ഇനി അനുവദിക്കില്ല , ശത്രുക്കളെ അടിച്ചൊതുക്കും : രാജ്യവിരുദ്ധർക്ക് പ്രതിരോധ മന്ത്രിയുടെ താക്കീത്

India

സഹാറൻപൂരിലെ പള്ളിയുടെ അടിയിൽ നിന്ന് കണ്ടെത്തിയ കിണറിന്റെ പഴക്കമെത്ര ? അന്വേഷണത്തിനായി എത്തിയ എ.എസ്.ഐ സംഘത്തിന്റെ സുപ്രധാന വെളിപ്പെടുത്തൽ

India

അരുണാചൽ പ്രദേശിൽ പുലർച്ചെ ഭൂചലനം : ആർക്കും അപകടമില്ല

Editorial

ലഹരിമുക്ത ഭാരതത്തിന് കൃത്യമായ മാര്‍ഗരേഖ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അദ്ധ്യാപനം: കലയും അറിവിനപ്പുറമുള്ള കരുത്തും

ആര്‍. ശങ്കറും സംസ്‌കൃത വിദ്യാഭ്യാസവും

പാക് എയർ-ടു-എയർ മിസൈലുകളെ ഭസ്മമാക്കും : ഇന്ത്യ Su-30 വിമാനങ്ങളെ റഷ്യൻ മിസൈലുകളുമായി സംയോജിപ്പിക്കാൻ പദ്ധതിയിടുന്നു

രാജ്യത്തെ ഗ്രാമീൺ ബാങ്കുകളിൽ അവസരം; 13,706 ഒഴിവുകള്‍, കേരള ഗ്രാമീണ ബാങ്കിൽ 55 ഒഴിവുകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂട് നാലു ഡിഗ്രി സെല്‍ഷ്യസ് വരെകൂടാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.