സനാ:യമന്‍ തലസ്ഥാനമായ സനയിലെ മൂന്ന് മോസ്‌ക്കുകളില്‍ ചാവേര്‍ ഭീകരരുടെ ബോംബാക്രമണം. കുറഞ്ഞത് 55 പേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. തെക്കന്‍ സനയിലെ ബദര്‍പള്ളിയിലും പള്ളിയുടെ കവാടത്തിലുമാണ് ആദ്യം ബോംബുകള്‍ പൊട്ടിയത്.
വടക്കന്‍ സനയിലെ അല്‍ ഹഷഹുഷ് പളളിയിലായിരുന്നു മൂന്നാം സ്‌ഫോടനം. മൂന്നിടങ്ങളിലുമായി 55 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കുണ്ട്.ജനുവരിയില്‍ കാര്‍ബോംബ് സ്‌ഫോടനത്തില്‍ 40 പേര്‍ മരണമടഞ്ഞിരുന്നു.സ്‌ഫോടനങ്ങള്‍ക്കുപിന്നില്‍ അല്‍ഖ്വയ്ദയാണെന്നാണ് സംശയം.
















