പാരീസ്: തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സിലെ ഒരു വീട്ടില്‍ നിന്നും അഞ്ചു കുട്ടികളുടെ മൃതശരീരം പോലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ടു കുട്ടികളുടെ പിതാവിനെ കസ്റ്റഡിയില്‍ എടുത്തു.
ഇളയ കൈകുഞ്ഞിന്റെ മൃതശരീരം ഒരു തെര്‍മ്മല്‍ ബാഗില്‍ നിന്നുമാണ് ആദ്യം കണ്ടംടുത്തത്. ഇതെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മറ്റു നാലു പേരുടെ കൂടെ മൃതശരീരങ്ങള്‍ കണ്ടെടുക്കുകയായിരുന്നു.
അടുത്ത കാലത്ത് ഫ്രാന്‍സില്‍ കുട്ടികള്‍ക്ക് നേരെ നടന്ന ഏറ്റവും ക്രൂരമായ ആക്രമണമാണ് ഇതെന്ന് പോലീസ് പറഞ്ഞു. കുട്ടികളുടെ കൊലപാതകത്തിന് പിന്നിലുള്ള കാരണം ഇതുവരെ വ്യക്തമല്ല. കുട്ടികളുടെ അമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്.
















