സ്റ്റോക്ക്‌ഹോം: സ്വീഡനില്‍ ഗോട്‌ബോര്‍ഗ് പട്ടണത്തിലെ റസ്റ്റോറന്റിലുണ്ടായ വെടിവയ്‌പ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു.
ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. സ്വീഡന്റെ തെക്ക്-പടിഞ്ഞാറന്‍ നഗരമായ ഗോട്‌ബോര്‍ഗില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം.
രണ്ട് അക്രമികള്‍ തോക്കുകളുമായി റെസ്റ്റോറന്റില്‍ കടന്നുകയറി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി. അതേസമയം ആക്രമണത്തില്‍ പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്കേറ്റവരില്‍ ആരുടെയും നില ഗുരുതരമല്ല.
ഈ സമയം റെസ്റ്റോറന്റില്‍ ആളുകള്‍ ഫുട്‌ബോള്‍ മത്സരം കാണുകയായിരുന്നു. സംഭവത്തിനു ശേഷം അക്രമികള്‍ രക്ഷപെട്ടു.എന്നാല്‍ വെടിവയ്‌പിന് ഭീകരവാദവുമായി യാതൊരുവിധ ബന്ധവുമില്ലെന്ന് പൊലീസ് വക്താവ് അറിയിച്ചു.
സംഭവുമായി ബന്ധപ്പെട്ട് നിരവധി പേരെ ചോദ്യം ചെയ്തു വരികയാണെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ജനുവരി 30 നും സ്വീഡനിലെ ഒരു ഭക്ഷണശാലയിലുണ്ടായ വെടിവയ്‌പില്‍ ഒരാള്‍ക്ക് പരുക്കേറ്റിരുന്നു. ഇപ്പോഴുണ്ടായ സ ംഭവത്തിന് അതുമായി ബന്ധമുണ്ടോയെന്നു വ്യക്തമല്ല. സ്വീഡനിലെ പൊതുസ്ഥലങ്ങളില്‍ വെടിവയ്‌പ് സാധാരണമാണ്.
















