വാഷിങ്ടണ്‍: സൊമാലിയയില്‍ യുഎസ് നടത്തിയ വ്യോമാക്രമണത്തില്‍ ഭീകര സംഘടനയായ അല്‍ ഷബാബ് നേതാവ് അഡന്‍ ഗരാര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് സംഭവം.
ദിന്‍സൂര്‍ നഗരത്തിനു സമീപം മൊഗാദിഷുവിനു പടിഞ്ഞാറ് 240 കിലോമീറ്റര്‍ അകലെയാണ് ആക്രമണം നടന്നത്. 2013ല്‍ നെയ്‌റോബിയിലെ വെസ്റ്റ്‌ഗേറ്റ് മാളിലുണ്ടായ ആക്രമണത്തിന്റെ സൂത്രധാരന്‍ ഗരാറാണ്.
യുഎസ് പൗരന്‍മാരെയും പാശ്ചാത്യ താല്‍പ്പര്യങ്ങള്‍ വച്ചുപുലര്‍ത്തുന്നവരെയും ലക്ഷ്യമിടുകയാണ് ഗരാറിന്റെ പദ്ധതിയെന്ന് യുഎസ് വിശ്വസിക്കുന്നു. അല്‍ ഷബാബിന്റെ വിദേശവിഭാഗ ആക്രമണങ്ങള്‍ ഏകോപിപ്പിക്കുന്നത് സുരക്ഷ ഇന്റലിജന്‍സ് വിങ് അംഗമായ ഗരാറാണ്.
പെന്റഗണ്‍ ഈ വാര്‍ത്ത സ്ഥിരീകരിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പ് വടക്കു – കിഴക്കന്‍ കെനിയയില്‍ അല്‍ ഷബാബ് നടത്തിയ ആക്രമണത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു.
















