ട്യൂണിസ്: ടുണീഷ്യ പാര്‍ലമെന്റിന് സമീപമുള്ള മ്യൂസിയത്തില്‍ തോക്കുധാരികള്‍ നടത്തിയ വെടിവെപ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. ഏഴ് വിദേശ വിനോദസഞ്ചാരികളും ഒരു ടുണീഷ്യ പൗരനുമാണ് മരിച്ചത്.
നിരവധി വിദേശ വിനോദസഞ്ചാരികളെ തോക്കുധാരികള്‍ ബന്ദികളാക്കിയതായി റിപ്പോര്‍ട്ടുണ്ട്. സെന്‍ട്രല്‍ ട്യൂണിസിലെ പാര്‍ലമെന്റ് മന്ദിരത്തിന് തൊട്ടടുത്തുള്ള ബാര്‍ഡോ മ്യൂസിയത്തിലാണ് വെടിവെപ്പുണ്ടായത്.
പാര്‍ലമെന്റില്‍ തീവ്രവാദ വിരുദ്ധ നിയമം സംബന്ധിച്ച ചര്‍ച്ച നടക്കുന്നതിനിടെ ആയിരുന്നു വെടിവെപ്പ്. പാര്‍ലമെന്റില്‍നിന്നും അംഗങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. മ്യൂസിയം പോലീസ് ഉദ്യോഗസ്ഥര്‍ വളഞ്ഞതായി ആഭ്യന്തര മന്ത്രാലയ വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ലമെന്റില്‍ ഭീകരവാദ വിരുദ്ധ ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കുമ്പോഴായിരുന്നു ആക്രമണം. പാര്‍ലമെന്റില്‍ നിന്നു അംഗങ്ങളെ ഒഴിപ്പിച്ചു. രണ്ടു ഭീകരര്‍ മ്യൂസിയത്തിനകത്തുള്ളതായി പൊലീസ് പറഞ്ഞു.
ട്യുണീസിയന്‍ സുരക്ഷാസേന സ്ഥലത്തെത്തിയിട്ടുണ്ട്. ബ്രിട്ടന്‍, ഇറ്റലി, ഫ്രാന്‍സ്, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നെത്തിയ വിനോദ സഞ്ചാരികള്‍ ഉള്‍പ്പെട്ട സംഘത്തെയാണ് ബന്ദിയാക്കിയിരിക്കുന്നത്.
സൈനികരുടെ വേഷത്തിലെത്തിയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. ഭീകരാക്രമണ വാര്‍ത്ത ട്യൂണീസിയന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ബന്ദികളെ മോചിപ്പിക്കാനുള്ള ശ്രമം നടക്കുകയാണ്.
















