കൊളംബോ: ശ്രീലങ്ക 168 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു. ലങ്കന്‍ തടവിലായിരുന്ന മത്സ്യത്തൊഴിലാളികളെയും ഇവരില്‍ നിന്ന് പിടിച്ചെടുത്ത 51 മത്സ്യബന്ധന ബോട്ടുകളുമാണ് വിട്ടയച്ചത്.
ലങ്കന്‍ നേവി ഇവരെ ഇന്ത്യന്‍ തീരസംരക്ഷണ സേനയ്‌ക്ക് കൈമാറി. സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ചാണ് ലങ്കന്‍ നേവി മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തത്.
















