ക്ഷണികമായ ഭൗതികാഭിലാഷങ്ങള്‍ നേടാന്‍ വേണ്ടിയാണ് ജനങ്ങള്‍ ദേവന്മാരെ ആരാധിക്കുന്നത്. അതിന് അവര്‍ക്ക് കിട്ടുന്ന ഫലം കേവലം ക്ഷണികവും ഭൗതികവുമാണ്. എന്നാല്‍ ദേവന്മാര്‍ അംഗീകൃതരാണ്.
ക്രമേണ ഇത്തരം ആരാധകര്‍ ഭഗവാന്‍ കൃഷ്ണന്റെ ഭക്തന്മാരായിത്തീരുകയും ചെയ്യും. എന്നാല്‍ ദേവന്മാര്‍ ഭഗവാനു തുല്യരാണെന്ന വിചാരത്തോടെയാണ് അവരെ ആരാധിക്കുന്നതെങ്കില്‍ അത് അംഗീകൃതമല്ല. കാരണം, കൃഷ്ണന്‍ അതുല്യനും അലംഘ്യനും സര്‍വ്വശക്തനുമായ ഭഗവാനാണ്. അതിനാല്‍ കൃഷ്ണനില്‍നിന്നും വിട്ട് ഒരു ദേവനും നിലനില്‍പ്പില്ല.
ഭഗവാന്‍ കൃഷ്ണന്‍ രാജാവിനെപ്പോലെയാണ്, ദേവന്മാര്‍ അദ്ദേഹത്തിന്റെ മന്ത്രിമാരെപ്പോലെയും, മന്ത്രി സിംഹാസനത്തിലിരുന്ന് രാജ്യകാര്യങ്ങള്‍ നടത്തുന്നുണ്ടാവാം; എന്നാല്‍ അദ്ദേഹം സ്വതന്ത്രനല്ല, അദ്ദേഹത്തിന്റെ അധികാരവും ശക്തിയുമെല്ലാം രാജാവില്‍നിന്നാണ് വരുന്നത്.
















