Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭവാനീ പ്രിയാവ്യാഖ്യാനം-2

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2015, 07:44 pm IST
in Samskriti

ഇരുപത്‌ശ്ലോകങ്ങളാണ് ആനന്ദലഹരിയില്‍ ഉള്ളത്. സൗന്ദര്യലഹരിയുടെ പൂര്‍വഭാഗമാണ് (ആദ്യ 41 ശ്ലോകങ്ങള്‍) ആനന്ദലഹരിയെന്നു ചില പണ്ഡിതര്‍ക്ക് അഭിപ്രായമുണ്ട്.

ദേവിയുടെ മാഹാത്മ്യം വാഴ്‌ത്തുവാന്‍ ആരാലും സാദ്ധ്യമല്ല എന്നു സൂചിപ്പിച്ചുകൊണ്ടാണ് ശങ്കരാചാര്യസ്വാമികള്‍ സ്‌തോത്രം ആരംഭിക്കുന്നത്.

ഭവാനി, സ്‌തോതുംത്വാം പ്രഭവതിചതുര്‍ഭിര്‍ന വദനൈഃ

പ്രജാനാമീശാനസ്ത്രിപുരമഥനഃ പഞ്ചഭിരപി

ന ഷഡ്ഭിസ്സേനാനീര്‍ദശശതമുഖൈരപ്യഹിപതിഃ

തദാനേ്യഷാംകേഷാംകഥയ കഥമസ്മിന്നവസരഃ

അല്ലയോ ഭവാനീദേവി, പ്രജകളുടെ ഈശനായ (ലോകസൃഷ്ടാവായ) ബ്രഹ്മദേവന് അദ്ദേഹത്തിന്റെ നാലുമുഖങ്ങളാലും, ത്രിപുരന്മാരെ നിഗ്രഹിച്ചവനായ ശ്രീ പരമേശ്വരന് അദ്ദേഹത്തിന്റെ അഞ്ച്മുഖങ്ങളാലും, ദേവസേനാപതിയായ സുബ്രഹ്മണ്യന് അദ്ദേഹത്തിന്റെ ആറ്മുഖങ്ങളാലും, നാഗരാജാവായ അനന്തന് അദ്ദേഹത്തിന്റെ ആയിരം മുഖങ്ങളാലും, നിന്തിരുവടിയെ സ്തുതിക്കാന്‍ കഴിയുന്നില്ല.

അങ്ങനെയുള്ളപ്പോള്‍ ലോകത്തില്‍ മറ്റാര്‍ക്കാണ് ഭവതിയെ സ്തുതിക്കാന്‍ കഴിയുക?പറഞ്ഞാലും. ദേവിയുടെ അനന്തമഹിമകളെ വാഴ്‌ത്തിപ്പാടാന്‍ പരമശക്തരും വാക്കിനു നാഥന്മാരുമായ ദേവകള്‍ക്കുപോലും കഴിയാത്തപ്പോള്‍ പിന്നെ സാധാരണക്കാരായ മനുഷ്യര്‍ക്ക് അതെങ്ങനെ സാധിക്കുമെന്ന് ആചാര്യസ്വാമികള്‍ ദേവിയോട് ചോദിക്കുന്നു.

ഭവാനീ ശബ്ദത്തിനു ‘ഭവസ്യ ഭാര്യാ’, ഭവനായ ശിവന്റെ ഭാര്യ എന്നും ദുര്‍ഗ്ഗയെന്നും അര്‍ത്ഥം. രുദ്രോ ഭവഃസമാഖ്യാതോ ഭവഃസംസാരസാഗരഃ ഭവഃകാമസ്തഥാസൃഷ്ടിര്‍ഭവാനീ പരികീര്‍ത്തിതാ എന്ന ദേവീപുരാണം 45ാം അദ്ധ്യായത്തിലേയും രുദ്രോ ഭവോ ഭവഃകാമോ ഭവഃ സംസാര സാഗരഃതത് പ്രാണനാദിയം ദേവീ ഭവാനീ പരികീര്‍ത്തിതാ എന്നു ദേവീപുരാണം നിര്‍വചനാദ്ധ്യായ ത്തിലേയും പരാമര്‍ശങ്ങളനുസരിച്ച് ഭവശബ്ദത്തിനു രുദ്രന്‍(ശിവന്‍) സംസാരം(ലോകം), കാമദേവന്‍ എന്നിങ്ങനെ അര്‍ത്ഥം.ഭവാനെ(ഭവത്തെ) സൃഷ്ടിക്കുന്നവളാകയാല്‍(പ്രാണന്‍ നല്‍കുന്നവളായതിനാല്‍)ദേവി ഭവാനിയെന്ന് അറിയപ്പെടുന്നു. സകലതിനേയും ഭവിപ്പിക്കുന്നവള്‍(ജനിപ്പിക്കുന്നവള്‍) ആണു ഭവാനീ ദേവി (ഭവം മഹാദേവം സംസാരം കാമംവാ ആനയതീതിജീവതീതി ഭവാനീ). ജലമൂര്‍തേഃ പരമേശ്വരസ്യാ ഭവ ഇതിസംജ്ഞാ എന്ന് ലിംഗപുരാണം.

ഭവഇത്യുച്യതേ ദേവൈര്‍ഭഗവാന്‍ വേദവാദിഭിഃസഞ്ജീവനേന ലോകാനാം ഭവസ്യ പരമാത്മനഃ ഉഷാസംകീര്‍ത്തിതാ ഭാര്യാസുതഃശുക്രശ്ചസൂരിഭിഃ എന്നു വായുപുരാണം. യസ്മാദ് ഭവന്തി ഭൂതാനി താഭ്യസ്താ ഭവന്തി ച ഭവനാദ്ഭാവനാച്ചൈവ ഭൂതാനാം സ ഭവഃസ്മൃതഃ, ഭവംജീവനരൂപം ജലമപ്യാനയതി ജീവയതീതി ഭവാനീ യദ്വാ ഭവസ്യസ്ത്രീത്യര്‍ഥേ പുംലിംഗലക്ഷണീങ്ങീപ് എന്നിങ്ങനെ ലളിതാസഹസ്രനാമ വ്യാഖ്യാനമായ സൗഭാഗ്യഭാസ്‌കരിയില്‍ ഭാസ്‌കരരായര്‍ ഭവാനീ ശബ്ദത്തിനു വ്യാഖ്യാനം നല്‍കിയിരിക്കുന്നു. ജപന്‍ പൂജയംസ്ത്വാം ഭവാനീതിമുഖ്യാം ഭവാഭാവഭാവേഷു സംഭാവയന്‍ വാ ഭവംദുര്‍ഭവംതത്ക്ഷണാദ്യാതിഹിത്വാ ഭവത്വം നവാനന്ദരാശിംസുചിത്രം എന്ന് മഹാമഹേശ്വരാചാര്യവര്യസാഹിബകൗളാനന്ദനാഥന്‍ ഭവാനീ സഹസ്രനാമത്തിന്റെ ദേവീനാമവിലാസഃ വ്യാഖ്യാനത്തില്‍ ഭവാനീ നാമത്തിനു വിവരണം നല്‍കിയിരിക്കുന്നു.

ഭവാനീ ഭാവത്തിലുള്ളദേവിയെആരാധിക്കുവാനായി ഭവാനീ കവചം, ഭവാനീ സഹസ്രനാമം എന്നിവ രചിക്കപ്പെട്ടിട്ടുണ്ട്.

ബാലാര്‍ക്കമണ്ഡലാഭാസാംചതുര്‍ബാഹും ത്രിലോചനാം

പാശാങ്കുശശരം ചാപം ധാരയന്തീംശിവാം ഭജേ

എന്നു ഭവാനീ സഹസ്രനാമത്തിന്റെ ധ്യാനത്തില്‍ ദേവിയെവര്‍ണ്ണിച്ചിരിക്കുന്നു. ശങ്കരാചാര്യസ്വാമികള്‍ ഭവാനീ ഭുജംഗവും ഭവാന്യഷ്ടകവും രചിച്ച് ദേവിയെ സ്തുതിച്ചിട്ടുണ്ട്. ഭവാനീ ഭവാനീ ഭവാനീ എന്നിങ്ങനെ മൂന്നുതവണ ജപിച്ചാല്‍ തന്നെ ശോകം, മോഹം, പാപം, ഭീതി ഇവയെല്ലാം അകലും എന്നു ഭവാനീ ഭുജംഗത്തില്‍ പറയുന്നു.

ഭവാനീ ഭവാനീ ഭവാനീ ത്രിവാരം

ഉദാരംമുദാസര്‍വദായേ ജപന്തി

ന ശോകം ന മോഹം ന പാപം ന ഭീതിഃ

കദാചിദ്കഥഞ്ചിത്കുതശ്ചജ്ജനാനാം (ഭവാനീഭുജംഗം)

ഭവാന്യഷ്ടകത്തിലാവട്ടെ, തനിക്ക്ഗതി ഭവാനീ ദേവിമാത്രമെന്നു പറഞ്ഞാണ് ആചാര്യസ്വാമികള്‍ ദേവിയെ പ്രകീര്‍ത്തിക്കുന്നത്.

ന താതോ ന മാതാ ന ബന്ധുര്‍ ന ദാതാ

ന പുത്രോ ന പുത്രീ ന ഭൃത്യോ ന ഭര്‍താ

ന ജായാ ന വിദ്യാ ന വൃത്തിര്‍മമൈവ

ഗതിസ്ത്വംഗതിസ്ത്വംഗതിസ്ത്വം ഭവാനി (ഭവാന്യഷ്ടകം)

ദേവിയെ വാക്കുകള്‍ കൊണ്ട് വര്‍ണ്ണിക്കുവാന്‍ ബ്രഹ്മാവിഷ്ണുമഹേശ്വരാദി ദേവകള്‍ക്കോ മനുഷ്യര്‍ക്കോ സാധിക്കുകയില്ല. എന്നാല്‍ ഭാവനകൊണ്ട് അനുഭവിച്ചറിയാം. ഭാവനാഗമ്യയാണുദേവി. ഭവാനീ ഭാവനാഗമ്യാ എന്നു ലളിതാസഹസ്രനാമത്തില്‍ നാമങ്ങള്‍ കാണാം. ഭാവനക്ക്(മനസ്സിന് അനുഭവത്തില്‍ നിന്നോ സ്മൃതിയില്‍നിന്നോ വികാരംകൊണ്ടോ ഉളവാകുന്ന ഭാവവിശേഷം കൊണ്ട്) ഗമ്യയായവള്‍(പ്രാപിക്കാന്‍ സാദ്ധ്യമായവള്‍) ആണുദേവി. രണ്ടാംശ്ലോകത്തില്‍ ആചാര്യസ്വാമികള്‍ ഇതുകൂടുതല്‍ വ്യക്തമാക്കുന്നുണ്ട.്

ഘൃതക്ഷീരദ്രാക്ഷാമധുമധുരിമാകൈരപി പദൈഃ

വിശിഷ്യാനാഖ്യേയോ ഭവതിരസനാമാത്രവിഷയഃ

തഥാതേസൗന്ദര്യംപരമശിവദൃങ്മാത്ര വിഷയഃ

കഥംകാരം ബ്രൂമസ്സകലനിഗമാഗോചരഗുണേ

ഘൃതം (നെയ്യ്), ക്ഷീരം (പാല്), ദ്രാക്ഷാ (മുന്തിരി), മധു (തേന്‍), എന്നിവയുടെ മാധുര്യം നാക്കുകൊണ്ട് രുചിച്ചറിയുവാനേ കഴിയുകയുള്ളൂ. ഏതാനും ചിലവാക്കുകള്‍കൊണ്ട് ആമാധുര്യം പറഞ്ഞ് മനസ്സിലാക്കിക്കുക സാധ്യമല്ല. അല്ലയോദേവി, അതേപോലെയാണ് നിന്തിരുവടിയുടെ സൗന്ദര്യവും. സാക്ഷാല്‍ ശ്രീപരമേശ്വരന്‍ മാത്രമേ തന്റെ ആത്മദൃഷ്ടിയിലൂടെ ആസൗന്ദര്യം അനുഭവിച്ചറിയുന്നുള്ളൂ. സകലനിഗമങ്ങള്‍ക്കും (വേദങ്ങള്‍ക്കും) ആഗോചരമായ (കാണാനാവാത്ത) ഗുണാതിശയങ്ങളോടുകൂടിയ ആ സൗന്ദര്യം വാക്കുകള്‍കൊണ്ട ് വര്‍ണ്ണിക്കുന്നതെങ്ങനെ?

നെയ്യ്, പാല്‍, മുന്തിരിങ്ങ, തേന്‍ എന്നിവയുടെ മധുരത്തേക്കുറിച്ച് വാക്കുകള്‍കൊണ്ട് എത്രവര്‍ണ്ണിച്ചാലും ഒരാള്‍ക്ക് ആ മധുരം അറിയുവാനാകില്ല. അതറിയണമെങ്കില്‍ അവ രുചിക്കുകതന്നെ വേണം. അതേപോലെ ദേവിയുടെ രൂപം എത്രവര്‍ണ്ണിച്ചാലും എത്ര പൂജിച്ചാലും ഭക്തനു ദേവിയാകുന്ന സച്ചിദാനന്ദ രസം; ത്രിപുരസുന്ദരിയായ ദേവിയുടെ നിരതിശയ സൗന്ദര്യ മാധുര്യം നുകരാനാവില്ല.

ആ ദേവിയുടെ സൗന്ദര്യരസം ആത്മജ്ഞാനികള്‍(സമയാചാരികള്‍) ഭാവനയിലൂടെ അനുഭവിച്ചറിയുന്നു. വാക്കുകള്‍കൊണ്ട് വര്‍ണ്ണിക്കുവാന്‍ സാധ്യമല്ലാത്ത ത്രിപുരസുന്ദരീദേവിയുടെ സൗന്ദര്യം ശ്രീപരമേശ്വരന്‍ മാത്രമേ ഭാവനയിലൂടെ(അന്തര്‍നേത്രങ്ങളിലൂടെ) പൂര്‍ണ്ണമായും അറിയുന്നുള്ളൂ എന്ന് ആചാര്യസ്വാമികള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ദേവിയുടെ സര്‍വതേജോമയവും പ്രപഞ്ചാത്പരവും അതിസൂക്ഷ്മവും പ്രസന്നവുമായ ദിവ്യരൂപം ഭവാനീ ഭുജംഗത്തില്‍ വര്‍ണ്ണിച്ചശേഷം ആ ദേവീസ്വരൂപം തന്റെഹൃദയത്തില്‍ സദാസ്ഫുരിക്കണമെന്ന് സ്വാമികള്‍ അഭ്യര്‍ത്ഥിക്കുന്നതുകാണാം.

സ്ഫുരത്യംബബിംബസ്യ മേ ഹൃത്‌സരോജേ

സദാവാങ്ങ്മയംസര്‍വതേജോമയം ച

ഇതി ശ്രീഭവാനീസ്വരൂപംതദേവം

പ്രപഞ്ചാത്പരംചാതിസൂക്ഷ്മം പ്രസന്നം(ഭവാനീഭുജംഗം)

(തുടരും)

 

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.