Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആര്‍ക്കമിഡീസിന്റെ ബുദ്ധിബലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2015, 07:35 pm IST
in Samskriti

യേശുക്രിസ്തു ജനിക്കുന്നതിനു മുന്നൂറോളം കൊല്ലം മുമ്പ് ഇറ്റലിയോടടുത്തു കിടക്കുന്ന സിസിലി ദ്വീപ് ഭരിച്ചിരുന്നത് ഹെയ്‌റോ എന്ന രാജാവാണ്.

ദ്വീപുകളെ സംബന്ധിച്ചിടത്തോളം നാവികശക്തി സുപ്രധാനമാണ്. കടല്‍വഴി നാലുഭാഗത്തുനിന്നും ശത്രുക്കളുടെ ആക്രമണമുണ്ടാകാം. കപ്പല്‍പ്പട വിപുലീകരിച്ചാല്‍ മാത്രമേ ദ്വീപുകള്‍ക്ക് സുരക്ഷിതത്വമുള്ളൂ. മികച്ച കപ്പലുകള്‍ വേണം.

അനേകം കൊല്ലത്തെ അദ്ധ്വാനംകൊണ്ട് രാജാവ് ഒരു കൂറ്റന്‍ കപ്പല്‍ പണിതീര്‍പ്പിച്ചു. കടല്‍ത്തീരത്തുവച്ചാണ് കപ്പല്‍ പണിതൊരുക്കിയത്. എല്ലാ സജ്ജീകരണങ്ങളുമൊത്തിണങ്ങിയപ്പോള്‍ കപ്പലിന് ഉദ്ദേശിച്ചതിലധികം ഭാരമായി. കപ്പല്‍ സുരക്ഷിതമായി കടലിറക്കുകയെന്നത് ഒരു പ്രശ്‌നമായിത്തീര്‍ന്നു. അനേകം പേര്‍ വടമിട്ടു വലിച്ചിട്ടും കുതിരകളെ കെട്ടി മുന്നോട്ടു തള്ളാന്‍ ശ്രമിച്ചിട്ടും കപ്പല്‍ ഒരിഞ്ച് നീങ്ങിയില്ല. രാജാവും അനുയായികളും ചിന്താകുലരായിത്തീര്‍ന്നു.

”അടിത്തട്ടു പണിത് വെള്ളത്തിലറക്കിയതിനുശേഷം മാത്രം കപ്പലിനകത്തെ സജ്ജീകരണങ്ങള്‍ തയ്യാറാക്കേണ്ടതായിരുന്നു” ചിലര്‍.

”ഇനി അതിനെപ്പറ്റി പറഞ്ഞിട്ടെന്തു ഫലം. കപ്പല്‍ കടലിലിറക്കാന്‍ വേണ്ടത് ചെയ്യുക.” മറ്റു ചിലര്‍ പറഞ്ഞു.

പല ചര്‍ച്ചകളും നടന്നു. കപ്പല്‍ നിര്‍മ്മിച്ചവരും മറ്റു പണിക്കാരും പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും കപ്പല്‍ കടലിലിറക്കാന്‍ കഴിഞ്ഞില്ല.

ആ ഘട്ടത്തില്‍ വെറും ഗ്രാമീണനെന്നു തോന്നിക്കുന്ന ഒരു സാധാരണക്കാരന്‍ അവിടെ വന്നെത്തി പറഞ്ഞു.

”നിങ്ങള്‍ മാറിനില്‍ക്കിന്‍. ഞാന്‍ തനിയെ ഇത് കടലിലിറക്കാം”. ആളുകള്‍ പൊട്ടിച്ചിരിച്ചു.

”ഇതാ ഒരു ഭ്രാന്തന്‍! ആയിരം പേര്‍ ചേര്‍ന്നു വലിച്ചിട്ടും നീങ്ങാത്ത കപ്പല്‍ താനൊരാള്‍ മാറ്റുമെന്നോ?

”മാറ്റും”

”എങ്ങനെ”

‘

‘യാന്ത്രികശക്തി എന്നൊന്നുണ്ട്. അതിന്റെ പുറകില്‍ പ്രവര്‍ത്തിക്കുന്ന ബുദ്ധിശക്തിയുമുണ്ട്. അവയ്‌ക്ക് അതിനു കഴിയും”

”താന്‍ എവിടുത്തുകാരനാണ്?”

”സിറാക്യൂസ് ഗ്രാമവാസിയാണ് ഞാന്‍.”

”തന്റെ പേര്?”

”എന്റെ ആര്‍ക്കമിഡീസ് എന്നാണ്.”

ആളുകള്‍ നിശ്ശബ്ദരായി.

രാജാവ് ചോദിച്ചു: ”താന്‍ പറയുന്നതിനര്‍ത്ഥമെന്താണ്? താന്‍ മാത്രം വിചാരിച്ചാല്‍ കപ്പല്‍ നീക്കാന്‍ സാധിക്കുമോ?”

”തിരുമേനി, ശരീരശക്തികൊണ്ടു സാധിക്കാത്തത് ബുദ്ധിശക്തികൊണ്ടു സാധിക്കും. നാളെ ഞാന്‍ വരാം.”

രാജാവ് സമ്മതിച്ചു.

പിറ്റേന്ന് ആര്‍ക്കമിഡീസ് വന്നത് പുതിയ യന്ത്രവുമായിട്ടാണ്. നിരവധി കപ്പികള്‍ ചേര്‍ത്തുണ്ടാക്കിയ ഒരു യന്ത്രം. കപ്പി ഉപയോഗിക്കുമ്പോള്‍ ഭാരത്തെ അതിന്റെ ചെറിയൊരംശമാക്കിത്തീര്‍ക്കാന്‍ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആരുടെയും പുറമെനിന്നുള്ള സഹായമില്ലാതെ അദ്ദേഹം ആ പടുകൂറ്റന്‍ കപ്പല്‍ കടലിലിറക്കി.

”ഒരു വിഡ്ഢിയുടെ നൂറുവര്‍ഷത്തെക്കാള്‍ ബുദ്ധിമാന്റെ ഒരു ദിവസത്തെ ജീവിതം ശ്രേഷ്ഠമാണ്”. ആളുകള്‍ ആര്‍ക്കിമിഡീസിനെ അഭിനന്ദിച്ചുകൊണ്ടു പറഞ്ഞു

.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിതിന്‍ രാജിന്റെ മരണം: കുട്ടിയേയും ഫോണിലെ മറ്റ് പരിചയക്കാരെയും നിരന്തരം ശല്യം ചെയ്ത ലോണ്‍ ആപ്പ് നടത്തിപ്പുകാരെ പിടികൂടി

Article

ഭയപ്പെട്ട കാട്ടില്‍ ഇളകിയതെല്ലാം പുലി

Editorial

കോണ്‍ഗ്രസ് ‘മുഖ്യമന്ത്രിമാര്‍’ തമ്മിലടി തുടങ്ങി

Main Article

‘ദു’വിശേഷം എഴുത്തച്ഛനെതിരെയും

India

ട്ടിനുള്ളിൽ പുലി കയറി; മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ പിടിയില്‍

പുതിയ വാര്‍ത്തകള്‍

ബിജെപി പ്രവർത്തകന്റെ കൊലപാതകം; കർണാടകയിൽ കോൺഗ്രസ് എംഎൽഎക്ക് ജീവപര്യന്തം

ജഗത് ഗുരു ശ്രീശങ്കരന്‍: ഏകത്വദര്‍ശനത്തിന്റെ ദീപ്തസ്തംഭം

അഷ്ടലക്ഷമി സങ്കല്പവും അഷ്ടഐശ്വര്യങ്ങളും

കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന കനകധാരായജ്ഞം

ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ കനകധാരായജ്ഞത്തിന് തുടക്കമായി

യുഎഇയിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നു; തിങ്കളാഴ്ച മുതൽ വിദ്യാർഥികൾ നേരിട്ടെത്തണമെന്ന് ഉത്തരവ്

ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍: 11 മുതല്‍ 3 മണി വരെ വെയില്‍ ഏല്‍ക്കരുത്; ധാരാളം വെള്ളം കുടിക്കണം

തീരുമാനമാകുംവരെ മുഖ്യമന്ത്രി ചര്‍ച്ചയാകാം: കെ. സുധാകരന്‍

ശ്രീകൃഷ്ണ ഭഗവാനെ അവഹേളിച്ച് ഹോട്ടല്‍ പരസ്യം; പ്രതിഷേധം വ്യാപകം; ഹോട്ടല്‍ ഉടമകളിലൊരാളെ അറസ്റ്റ് ചെയ്തു

ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍ കണ്ടെതിനെ തുടര്‍ന്ന് ലീക്ക് പ്രൂഫ് പശ കൊണ്ട് ഒട്ടിച്ച നിലയില്‍

വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍

വിശ്വാസക്കാര്യം പരിഗണിക്കുമ്പോള്‍ മനസാക്ഷി വഴികാട്ടണം: സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.