വിവേക വൈരാഗ്യമൊടഞ്ചുകോശം
കടന്നു പാഴും നിനവും നിലച്ചാല്‍
തെളിഞ്ഞുകാണും ഗുരുവിന്‍ സ്വരൂപം
സ്വയംപ്രകാശം പ്രണതോസ്മിനിത്യം
ആത്മതേ്വന സമസ്ത ജീവികളിലും
ശോഭിപ്പതായ് ശാന്തമായ്
സത്യം ജ്ഞാനമനന്തമെന്ന്യഷികളും
ഘോഷിപ്പതായ് ശുദ്ധമായ്
ബുദ്ധ്യാദിക്കു സദാപി സാക്ഷിതയൊടും
നില്‍ക്കുന്നതായ് നിത്യമായ്
മാറാതുള്ള സ്വയംപ്രകാശ ഗുരുവിന്‍
പാദം നമിക്കുന്നു ഞാന്‍.
യാതൊന്നിജ്ജ നിമൃത്യുരോഗശമന-
ത്തിന്നുള്ള ദിവ്യൗഷധം
യാതൊന്നിന്‍ സ്ഥിതി വേദവും പറവതി-
ന്നൊക്കാതെ പിന്‍വാങ്ങിയോ
യാതൊന്നോ പ്രണവാരദ്ധമാത്ര, യെതിനേ
മൗനം കുറിക്കുന്നിതാ
മാറാതുള്ള സ്വയംപ്രകാശഗുരുവിന്‍
പാദം നമിക്കുന്നു ഞാന്‍.
















