ലോസ്ഏഞ്ചല്‍സ്: ഭാരതീയ ദന്തല്‍ വിദ്യാര്‍ത്ഥിനിയെ അമേരിക്കയില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. 37കാരിയായ ഇവര്‍ യുഎസ് നഗരമായ അല്‍ബേനിയയിലെ സ്വന്തം അപ്പാര്‍ട്ടുമെന്റിലാണ് തലക്ക് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
സിക്ക് ക്ഷേത്രത്തില്‍ വൈകിട്ട് പ്രാര്‍ത്ഥനക്ക് പോയി വന്നശേഷമാണ് സംഭവം നടന്നത്. രണ്‍ധീര്‍ കൗര്‍ ആണ് വെടിയേറ്റ് മരിച്ചത്.
കാലിഫോര്‍ണിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിയാണിവര്‍. പുറത്ത്‌നിന്നും ആരെങ്കിലും അതിക്രമിച്ച് കയറിയതിന്റെ യാതൊരു ലക്ഷണവും ഇവിടെയില്ലെന്നാണ് പോലീസ് പറയുന്നത്.
















