അമ്പത്തൊന്നക്ഷരാളീ കലിതതനുലതേ
വേദമാകുന്ന ശാഖി-
ക്കൊമ്പത്തമ്പോടു പൂക്കും കുസുമതതയിലേ-
ന്തുന്ന പൂന്തേന്‍ കുഴമ്പേ;
ചെമ്പൊല്‍ത്താര്‍ ബാണഡംഭ പ്രശമനസുകൃതോ-
പാത്ത സൗഭാമ്യ ലക്ഷ്മീ-
സമ്പത്തേ കുമ്പിടുന്നേന്‍ കഴലിണ വലയാ-
ധീശ്വരീ വിശ്വനാഥേ!
വാണീദേവി സുനീലവേണി സുഭഗേ
വീണാരവം കൈതൊഴും
വാണീവൈഭവമോഹിനി ത്രിജഗതാം
നാഥേ വിരിഞ്ചപ്രിയേ,
വാണീദോഷമശേഷമാശു കളവാ-
നെന്‍ നാവിലാത്താദരം
വാണീടേണമതിന്നു നിന്നടിയില്‍ ഞാന്‍
വീഴുന്നു മൂകാംബികേ!
















