ബെയ്ജിങ്: കിഴക്കന്‍ ചൈനയിലുണ്ടായ ഭൂചലനത്തില്‍ രണ്ടു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 4.7 രേഖപ്പെടുത്തിയ ഭൂചലത്തില്‍ പതിനായിരത്തോളം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
155 വീടുകള്‍ പൂര്‍ണമായും തകര്‍ന്നതായും അധികൃതര്‍ അറിയിച്ചു.41,500 പേരെ ഭൂചലനം ബാധിച്ചതായും അധികൃതര്‍ അറിയിച്ചു. ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.
















