334. ദ്വാദശദലാകലിതഹൃച്ചക്രകര്‍ണികാശ്രിതാ: – പന്ത്രണ്ട് ഇതളുകളുള്ള അനാഹത പദ്മത്തിന്റെ കര്‍ണികാസ്ഥാനത്തെ ആശ്രയിക്കുന്നവള്‍. (ദ്വാദശ- പന്ത്രണ്ട്, ദലാകലിത- ദളങ്ങളുള്ള; ഹൃച്ചക്ര- ഹൃച്ചക്രത്തിന്റെ അനാഹതചക്രം ഹൃദയസ്ഥാനത്തുള്ളതാകയാല്‍ അതിന് ഹൃച്ചകം എന്നുംപേര്; കര്‍ണികം-അല്ലി, കേന്ദ്രം- ആശ്രിതാ- ആശ്രയിക്കുന്നവള്‍)
335. വദനദ്വയസംയുക്താ: – രണ്ടു മുഖങ്ങളുള്ളവള്‍.
336. ദംഷ്ടിണീ: – ദംഷ്ടകള്‍ ഉള്ളവള്‍, വീരപ്പല്ലുകളുള്ളവള്‍.
337. ശ്യാമളാംബികാ: – കറുപ്പുനിറമുള്ള ദേവി.
…. തുടരും
















