പ്രകൃതിദത്തമായ ഐശ്വര്യങ്ങള്‍ അര്‍ഹതയുള്ളതിലധികം കൈവശം വയ്‌ക്കുക, ദിവ്യത്വത്തിലേക്ക് ഉയരാന്‍ വെമ്പുന്ന ആന്തരിക ശക്തിയെ ഭൗതിക സുഖങ്ങളില്‍ പാഴാക്കുക, കാലം ആവശ്യപ്പെടുന്ന മാറ്റത്തിന് വഴങ്ങാതിരിക്കുക ഇവയാണ് നമുക്ക് ദുഃഖം വരാനുള്ള അടിസ്ഥാന കാരണങ്ങള്‍.
ഈ ദുഃഖങ്ങളുടെ നിവാരണത്തിലൂടെയാണ് വ്യക്തികള്‍ സമ്പൂര്‍ണരാവുന്നത്. സ്വയം പൂരണരായ വ്യക്തികളിലൂടെയാണ് ലോകം സമ്പൂര്‍ണതയിലേക്ക് ഉയരുന്നത്. ലോകം സമ്പൂര്‍ണമായാല്‍ മാത്രമേ വ്യക്തികളുടെ പൂര്‍ണതയും ദിവ്യത്വവും യാഥാര്‍ത്ഥ്യമാവുകയുള്ളൂ.
അതിനാല്‍ ലോകത്തിന്റെയും സഹജീവികളുടെയും മാറ്റത്തിനു വേണ്ടിയുള്ള പ്രയത്‌നം വ്യക്തിധര്‍മ്മമാണ്.
















