ന്യൂദല്‍ഹി: മൗറീഷ്യസിന്റെ അഗലേഗ,സീഷെല്‍സിന്റെ അസംപ്ഷന്‍ എന്നീ ദ്വീപുകള്‍ ഭാരതം വികസിപ്പിച്ചുനല്‍കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനവേളയിലാണ് ഇതുസംബന്ധിച്ച ധാരണയായത്. ഈ രണ്ട് ദ്വീപുകളിലയെും അടിസ്ഥാനസൗകര്യങ്ങള്‍ ഭാരതം വികസിപ്പിക്കും.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനീസ് സാന്നിദ്ധ്യം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഭാരതത്തിന് ഈ ദ്വീപുകളില്‍ സാന്നിധ്യമെത്തിക്കാന്‍ കഴിയുന്നത് തന്ത്രപരമായി വലിയ നേട്ടമാണ്.
മൗറീഷ്യസിലെ കടല്‍, വേ്യാമബന്ധം വികസിപ്പിക്കാനും നിലവിലുള്ളവ മെച്ചപ്പെടുത്താനുമുള്ള കരാറും ഭാരതവും മൗറീഷ്യസും തമ്മില്‍ ഒപ്പിട്ടു. മൗറീഷ്യസിലെ വിദൂരദ്വീപുകളില്‍ താമസിക്കുന്നവരുടെ ജീവിതനിലവാരം ഉയര്‍ത്താന്‍ ഉതകുന്നതാണീ നടപടി. വിദേശകാര്യവക്താവ് സെയ്ദ് അക്ബറുദ്ദീന്‍ പറഞ്ഞു.
















