ബീജിംങ്: ഭാരതവും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നേരായ വഴിയിലാണ് മുന്നേറുന്നതെന്ന് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചൈനീസ് സന്ദര്‍ശനം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് വഴിത്തിരിവാകുമെന്ന് വിശ്വസിക്കുന്നുവെന്നും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി പറഞ്ഞു.
വാര്‍ഷിക പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു വാങ്.
ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന അതിര്‍ത്തി പ്രശ്നങ്ങള്‍ക്ക് ഭാരതപ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടെ ധാരണയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുസംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ ശരിയായ ദിശയിലാണ് നീങ്ങുന്നത്,ചൈന പറഞ്ഞു.
എന്നാല്‍, പ്രധാനമന്ത്രി മോദിയുടെ സന്ദര്‍ശനത്തീയതി തീരുമാനിച്ചിട്ടില്ല. ഇരുരാജ്യങ്ങളുടേയും സുരക്ഷാ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി വരികയാണ്. മെയ് അവസാനത്തോടെ സന്ദര്‍ശനമുണ്ടായേക്കുമെന്നാണ് പ്രതീക്ഷ. മെയ് 26ന് എന്‍ഡിഎ സര്‍ക്കാര്‍ ഒരു വര്‍ഷം തികയ്ക്കുന്ന സാഹചര്യത്തില്‍ അതിനുമുമ്പുണ്ടാകുമെന്നാണ് ചൈന വിലയിരുത്തുന്നത്.
ഭാരത-ചൈന അതിര്‍ത്തി തര്‍ക്കങ്ങള്‍ക്ക് വര്‍ഷങ്ങളോളം പഴക്കമുണ്ട്. ഇതുമായി ബന്ധപ്പെട്ട് 18ഓളം കരാറുകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ചിട്ടുണ്ട്. ചൈനാ പ്രസിഡന്റ് സീ ജിങ് പിംങിന്റെ ഭാരത സന്ദര്‍ശന വേളയില്‍ മോദി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ചൈനീസ് സന്ദര്‍ശനത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഉള്‍പ്പടെയുള്ള ഉന്നത സംഘം മോദിയെ അനുഗമിക്കും.
സീ ജിങ് പിംങിനെ ഗുജറാത്ത് സന്ദര്‍ശനവേളയില്‍ അത്യാദരവോടെയാണ് മോദി സ്വീകരിച്ചത്. അതിനാല്‍ മോദിയുടെ സന്ദര്‍ശനവും ആഘോഷമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ചൈന. സില്‍ക് റോഡ് പദ്ധതിയ്ക്കായി ഉദ്ദേശിക്കുന്ന ഷാങ്സി പ്രവിശ്യയില്‍ സന്ദര്‍ശനം നടത്താനും മോദിയ്ക്ക് ക്ഷണമുണ്ട്. ”ജനങ്ങളുടെ വികസനത്തിനായി ചൈനയുടെ ഡ്രാഗണും ഭാരത്തിന്റെ ആനയും ഒന്നിച്ച് പ്രവര്ത്തിയ്ക്കണം. ഇരു രാജ്യങ്ങളുടേയും നയതന്ത്രബന്ധം വളര്‍ത്തിയെടുക്കാന്‍ ഈ സന്ദര്‍ശനം മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്ന”തെന്നും വാങ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: