ബെയ്റൂട്ട്: വടക്ക് കിഴക്കന്‍ സിറിയയിലെ ക്രൈസ്തവ ഗ്രാമങ്ങള്‍ക്കു നേരെ ഇസ്ലാമിക് സ്റ്റേറ്റ്(ഐസിസ്) ഭീകര സംഘടന അതിരൂക്ഷമായ ആക്രമണം നടത്തിവരുകയാണെന്ന് റിപ്പോര്‍ട്ട്.
ഹസാകെ പ്രവിശ്യലെ തല്‍ താമര്‍ പട്ടണത്തിനു സമീപമുള്ള മൂന്ന് െ്രെകസ്തവ ഭൂരിപക്ഷ ഗ്രാമങ്ങള്‍ക്കു നേരെ ശനിയാഴ്ച പുലര്‍ച്ചയൊടെയാണ് ഐസിസ് ആക്രമണം ആരംഭിച്ചത്. കുര്‍ദ്ദ് സൈനികരും ശക്തമായി തിരിച്ചടിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. അതി രൂക്ഷമായ ആക്രമണമാണ് നടക്കുന്നതെന്നും തല്‍ താമര്‍ പട്ടണം പിടിച്ചെടുക്കുകയാണ് ഐസിസിന്റെ ലക്ഷ്യമെന്നും അസീറിയന്‍ മനുഷ്യാവാകാശ ശൃംഖലാ ഡയറക്ടര്‍ ഒസാമാ എഡ്വാര്‍ഡ്സ് പറഞ്ഞു.
അതേസമയം സിറിയന്‍ സൈന്യത്തിന്റെ വ്യോമാക്രമണത്തില്‍ 26 ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ടു. ഹമാ പ്രവശ്യയില്‍ നടന്ന വ്യോമാക്രണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടതെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: