ധാക്കാ: ബംഗ്ലാദേശില്‍ ഒന്നര മില്ല്യണ്‍ ഡോളര്‍ വിലമതിക്കുന്ന സ്വര്‍ണവുമായി വടക്ക് കൊറിയന്‍ സ്ഥാനപതി പിടിയില്‍.
ധാക്കയിലെ വടക്ക് കൊറിയന്‍ എംബസിയുടെ ആദ്യ സെക്രട്ടറിയായ സോന്‍ യങ് ആണ് സ്വര്‍ണവുമായി പിടിയിലായത്.
സ്വര്‍ണകട്ടിയും ആഭരണങ്ങളുമടങ്ങുന്ന 27 കിലോ സ്വര്‍ണമാണ് സോന്‍ യങില്‍ നിന്ന് കണ്ടെത്തിയത്.
സിംഗപൂരില്‍ നിന്നെത്തിയ സോന്‍ ധാക്കാ ഹസ്രത്ത് ഷാജലാല്‍ വിമാനത്താവളത്തില്‍ നടന്ന പരിശോധനയിലാണ് പിടിയിലായത്. സോന്‍ യങിനെതിരെ ക്രിമിനല്‍ കേസ് ചുമത്തിയിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
അടുത്തിടെയായി സ്വര്‍ണ കടത്ത് വ്യാപകമാകുന്നുണ്ടെന്നും പ്രധാനമായും ഇത് ദുബായിയില്‍ നിന്നാണ് എത്തുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ഒരു സ്ഥാനപതി സ്വര്‍ണവുമായി പിടിക്കപ്പെടുന്നത് ഇതാദ്യമാണെന്നും അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: