ബീജിങ്: ചൈനയുടെ പ്രതിരോധ ബജറ്റില്‍ വന്‍ വര്‍ദ്ധനവ്. 144 ബില്യന്‍ ഡോളറാണ് പ്രതിരോധമേഖലയ്ക്കായി നീക്കി വെച്ചിരിക്കുന്നത്.
അതിര്‍ത്തിയിലെയും സമുദ്രമേഖലയിലെയും വെല്ലുവിളികളെ നേരിടുന്നതിനും സൈന്യത്തെയും നേവിയെയും ആധുനിക വത്ക്കരിക്കുന്നതിനുമായാണ് പ്രതിരോധ ബജറ്റില്‍ 10.1 ശതമാനം വര്‍ദ്ധനവ് വരുത്തിയിരിക്കുന്നതെന്നാണ് ചൈനയുടെ വിശദീകരണം.
ചൈനീസ് പാര്‍ലമെന്റിന്റെ പത്ത് ദിവസത്തെ ബജറ്റ് സമ്മേളനം ആരംഭിച്ച ഇന്നലെയാണ് ബജറ്റ് അവതരിപ്പിച്ചത്. നാഷ്ണല്‍ പീപ്പിള്‍ കോണ്‍ഗ്രസ് (എന്‍പിസി) 886.9 ബില്യന്‍ യുവാന്‍ (144.2ബില്യന്‍) പ്രതിരോധ മേഖലക്ക് അനുവദിച്ചത്.
ചൈന 10.1 ശതമാനം വര്‍ദ്ധിപ്പിച്ചതോടെ പ്രതിരോധ രംഗത്ത് കൂടുതല്‍ തുക ചെലവഴിക്കുന്ന രണ്ടാമത്തെ രാജ്യമായി ചൈന. അമേരിക്കയുടെ മൂന്നിലൊന്നാണിത്. ഭാരതത്തിന്റെ പ്രതിരോധ ബജറ്റിന്റെ മൂന്നര ഇരട്ടിവരും ചൈനയുടെത്. അരുണ്‍ ജെയ്റ്റ്ലി അവതരിപ്പിച്ച ബജറ്റില്‍ 40 ബില്യണ്‍ ഡോളറാണ് പ്രതിരോധ മേഖലക്ക് മാറ്റി വെച്ചിരിക്കുന്നത്.
ചൈനീസ് പ്രധാനമന്ത്രി ലീ കെഖിയാങാണ് ബജറ്റ് നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസില്‍ അവതരിപ്പിച്ചത്. പ്രതിരോധവുമായി ബന്ധപ്പെട്ട സയന്‍സ് ആന്‍ഡ് ടെക്നോളജി വ്യവസായങ്ങള്‍ വികസിപ്പിക്കുന്നതിനും നൂതനവും അത്യന്താധുനികവുമായ ആയുധങ്ങള്‍ നിര്‍മ്മിക്കുന്നതിനുമായ ഗവേഷണങ്ങള്‍ക്കും മുന്‍തൂക്കം നല്കുന്നു. ചൈനയുടെ പരമാധികാരവും സുരക്ഷയും വികസന താല്പര്യങ്ങളും സംരക്ഷിക്കുന്നതിനാവശ്യമായ നടപടികളാണ് കൈകൊള്ളുന്നത്.
ഭാരതം പ്രതിരോധ രംഗത്ത് സ്വന്തം കാലില്‍ നില്ക്കുവാനും പ്രതിരോധ സാമഗ്രികള്‍ രാജ്യത്ത് തന്നെ ഉത്പാദിപ്പിക്കുവാനുള്ള നീക്കവും ചൈനയ്ക്ക് ഇഷ്ടപ്പെട്ടിട്ടില്ലെന്ന് പ്രതിരോധ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആഭ്യന്തര എയറോസ്പേസ് വ്യവസായത്തിനും മറ്റും എത്രയോ ഇരട്ടിയാണ് യഥാര്‍ത്ഥത്തില്‍ ചൈന ചെലവഴിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സൈനിക സിവില്‍ മേഖലകളില്‍ ആഴത്തിലും സംയോജിതവുമായ നടപടികള്‍ക്കായിരിക്കും ചൈന ഊന്നല്‍ നല്‍കുകയെന്ന് ലീ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: