സിയൂള്‍: ദക്ഷിണ കൊറിയയില്‍ അമേരിക്കന്‍ സ്ഥാനപതിക്കുനേരെ കഠാര ആക്രമണം. യുഎസ് സ്ഥാനപതി മാര്‍ക്ക് ലിപ്പേര്‍ട്ടിനു നേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ ലിപ്പേര്‍ട്ടിന്റെ കവിളിലും കൈയ്‌ക്കും പരിക്കേറ്റു. ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സിയൂളില്‍ പ്രഭാതഭക്ഷണത്തിനിടെയാണ് ആക്രമണം ഉണ്ടായത്.
ഇരു കൊറിയകളുടെയും പുനരേകീകരണം ആവശ്യപ്പെട്ടാണ് ആക്രമണം ഉണ്ടായത്. 55 വയസുകാരനായ ഒരാളാണ് ആക്രമണം നടത്തിയത്. ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ദക്ഷിണ കൊറിയ -യുഎസ് ബന്ധത്തിനു നേര്‍ക്കുള്ള ആക്രമണമാണിതെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യൂന്‍ പറഞ്ഞു.
















