Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സിറിയയില്‍ നിന്ന് ക്രൈസ്തവര്‍ കൂട്ടപ്പലായനം ചെയ്യുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 28, 2015, 01:25 am IST
inWorld

ഇസ്താംബൂള്‍: വിജനമായ, സകല ജനങ്ങളും കുടിയൊഴിഞ്ഞ ഗ്രാമങ്ങള്‍, അടഞ്ഞുകിടക്കുന്ന വ്യാപാരസ്ഥാപനങ്ങള്‍, വഴിയിലുപേക്ഷിച്ച വസ്തുവകകള്‍, വാഹനങ്ങള്‍, കൊള്ളക്കാര്‍ കുത്തിക്കവര്‍ന്ന, പഴങ്കഥയിലെ ഗ്രാമമല്ല ഇത്.

സിറിയയിലെ പല ഗ്രാമങ്ങളുടേയും ഇപ്പോഴത്തെ അവസ്ഥയാണ്. മിക്ക ഗ്രാമങ്ങളിലേയും ക്രിസ്ത്യാനികള്‍ പ്രാണഭയത്താല്‍ പലായനം ചെയ്തു കഴിഞ്ഞു. നൂറു കണക്കിന് ക്രിസ്ത്യാനികളെ ഐസിസ് ഭീകരര്‍ തടവിലാക്കി, നൂറുകണക്കിനാള്‍ക്കാരെ അവര്‍ അടിമകളാക്കി, അവരുടെ ആരാധനാലയങ്ങള്‍ തച്ചുതകര്‍ത്തു, കലാമൂല്യമുള്ള കെട്ടിടങ്ങളും വസ്തുവകകളും ഐസിസ് ഭീകരര്‍ നശിപ്പിച്ചു. മാത്രമല്ല ആ ക്രിസ്ത്യാനികളടക്കമുള്ള ന്യൂനപക്ഷങ്ങള്‍ ഐസിസ് ഭീകരര്‍ക്ക് നികുതി നല്‍കണം. അതും സ്വര്‍ണ്ണമായി…

തൈമൂറിന്റെയോ ചെങ്കിസ്ഖാന്റെയോ ഭരണകാലത്ത് നടന്നതിനേക്കാള്‍ ഭയാനകമായ കാര്യങ്ങളാണ് ഐസിസ് ഭീകരര്‍ സിറിയയില്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു. സിറിയയിലും ഇറാഖിലും മറ്റു മതസ്ഥരെ കൂട്ടത്തോടെ കശാപ്പ് ചെയ്യുകയും  അവരുടെ സാംസ്‌ക്കാരിക ഈടുവയ്‌പ്പുകളെ തച്ചുതകര്‍ക്കുകയുമാണ് ഭീകരര്‍.

മെസപ്പൊട്ടോമിയന്‍ സംസ്‌കാര കാലത്തുള്ള അവശേഷിപ്പുകള്‍ വരെ അവര്‍ നശിപ്പിക്കുകയാണ്.

വടക്കന്‍ സിറിയയിലെ അസീറിയന്‍ ക്രിസ്ത്യാനികളാണ് ഏറ്റവും ഒടുവില്‍ ഭീകരരുടെ കൈയില്‍ മരണമടഞ്ഞുകൊണ്ടിരിക്കുന്നത്.

ലോകത്തേറ്റവും പഴക്കമുള്ള ക്രിസ്ത്യന്‍ വംശങ്ങളില്‍ ഒന്നാണ് അസീറിയന്‍ ക്രൈസ്തവര്‍. യേശുവിന്റെ ഭാഷയായ അരാമിക് സംസാരിക്കുന്നവരാണ് ഇവര്‍.

കഴിഞ്ഞ ദിവസം ഭീകരര്‍ തട്ടിക്കൊണ്ടുപോയത് 30 കുട്ടികള്‍ അടക്കം 287 ക്രിസ്ത്യാനികളെയാണ്. ഇവരില്‍ സ്ത്രീകളുമുണ്ട്. പ്രമുഖ സാമൂഹ്യപ്രവര്‍ത്തകന്‍ ദാവൂദ് ദാവൂദ് പറഞ്ഞു.

ഖുമിഷ്‌ലിയിലെ 30 ഗ്രാമങ്ങള്‍ ശൂന്യമാണ്. ഒരു കുഞ്ഞുപോലും ഇവിടെയില്ല. അബ്ദുള്‍  അഹാദ് നിസാന്‍, സംഗീത സംവിധായകനാണ്. ഈ 48കാരന്‍ ഗ്രാമത്തിലെ യുദ്ധവും ദുരിതവും സഹിക്കവയ്യാതെ മാറിത്താമസിക്കുകയാണ്. നിസാന്റെ സുഹൃത്തും ഭാര്യയും ഐസിസ് ഭീകരരുടെ പിടിയിലാണ്. അവരെ ഫോണില്‍ പോലും കിട്ടുന്നില്ല. നിസാന്‍ പറഞ്ഞു.

ഒരു കൂട്ടുകാരനെ കാണാന്‍ പോലും പറ്റാത്ത അവസ്ഥ വേദനാകരമാണ്. നിസാന്‍ തുടര്‍ന്നു. അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന സിറിയയിലും വ്യോമാക്രമണം തുടങ്ങിയിട്ടുണ്ട്. അത് ശക്തമാകുന്നതോടെ ഐസിസ് ദുര്‍ബലമാകുമെന്നാണ് ഇവരുടെ പ്രതീക്ഷ. തങ്ങളുടെ ഇസഌമിക ഭരണത്തില്‍ വരാത്ത എന്തിനെയും നശിപ്പിക്കുക, കീഴടക്കുകയെന്നതാണ് ഭീകരരുടെ രീതി.

ഇറാഖിലെ മൊസൂള്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന പ്രതിമകള്‍ പോലും ഭീകരര്‍ കൂടം കൊണ്ട് അടിച്ചുതകര്‍ത്തിരുന്നു. അസീറിയന്‍ സംസ്‌കാരവുമായി ബന്ധപ്പെട്ട മുഴുവന്‍ പുരാവസ്തുക്കളും ഭീകരര്‍ നശിപ്പിച്ചു. പ്രമുഖ ചരിത്രകാരന്‍ അമര്‍ അല്‍ അസാം പറഞ്ഞു. പരമ്പരാഗത വേഷമണിഞ്ഞ താടിക്കാരും ടി ഷര്‍ട്ട് ധരിച്ച പുതുതലമുറക്കാരും ഒരുപോലെ ഈ നശീകരണ പ്രക്രിയയില്‍ പങ്കെടുക്കുന്നുണ്ട്.

ഇറാഖില്‍ അവര്‍ ഷിയാ മുസഌങ്ങളെയും യസീദികളെയുമാണ് കൊന്നൊടുക്കുന്നത്. നൂറുകണക്കിന് ഷിയാ പള്ളികള്‍ അവര്‍ നശിപ്പിച്ചു. ഇറാഖിലും സിറിയയിലും അവര്‍ ക്രിസ്ത്യാനികളില്‍ നിന്ന് ജസിയ പരിക്കുന്നുണ്ട്. പണ്ടു കാലത്തും ഇസഌമിക ഭരണാധികാരികള്‍ ക്രിസ്ത്യാനികളില്‍ നിന്ന് നികുതി (ജസിയ) പിരിച്ചിരുന്നു.

സിറിയയില്‍ ഷ്യൂറ്റ് വംശജരെയും ഭീകരര്‍ കൊന്നൊടുക്കുകയാണ്. സിറിയയിെല ക്രിസ്ത്യാനികള്‍ക്ക് ഈ മാസം ആദ്യം ഐസിസ് ഭീകരരുടെ ഒരു സന്ദേശം ലഭിച്ചു. ഹസാക മേഖലയിലെ ക്രിസ്ത്യാനികള്‍ പള്ളികളിലും ആരാധനാലയങ്ങളിലും ഉള്ള കുരിശുകള്‍ മുഴുവന്‍ വലിച്ചു താഴെയിടുക. സ്വര്‍ണ്ണമായി ജസിയ നല്‍കുക..

ഇതുകൂടി ആയതോടെയാണ് നിരവധി പേര്‍ പാലായനം തുടങ്ങിയത്. പലായനം ചെയ്യാത്തവര്‍ ഐസിസ് ഭീകരരോട് ഏറ്റുമുട്ടുന്ന കുര്‍ദുകളെ സഹായിക്കുകയാണ്.

കഴിഞ്ഞ ദിവസം ആയിരത്തിലേറെ ക്രിസ്ത്യാനികള്‍, യൂഫ്രട്ടീസ് നദിയുടെ കൈവഴിയായ ഖബര്‍ നദി കടന്ന് മറ്റു സ്ഥലങ്ങളിലേക്ക് രക്ഷപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

Kerala

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

Gulf

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

Kerala

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

India

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

പുതിയ വാര്‍ത്തകള്‍

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

ശാരീരിക വ്യായാമങ്ങൾ അമിതമായാൽ ദോഷമോ? വിദഗ്ധര്‍ പറയുന്നത് …

അക്രമത്തിനു തീ പകരാന്‍: പന്തം കൊളുത്തി പ്രകടനത്തിന് മന്ത്രി ഒ.ജെ. ജനീഷും ഷാഫി പറമ്പില്‍ എംപിയും നേതൃത്വം നല്കുന്നു

തലസ്ഥാനത്തെ അക്രമത്തിന് നേതൃത്വമേകിയത് മന്ത്രി ജനീഷ്

പഹല്‍ഗാം: പ്രതികാരം തുടരുകതന്നെ ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.