ജീവപരിണാമം മനുഷ്യന്റെ പിറവിയോടെ അവസാനിച്ചെന്ന് കരുതരുത്. മനോവസ്തു ഇനി ബോധവസ്തുവായി തീരണം. ജഡവസ്തുവില്‍ ജീവന്‍ പ്രത്യക്ഷപ്പെട്ടതുപോലെ, ജീവനില്‍ മനസ്സ് ആവിര്‍ഭവിച്ചതുപോലെ,ബോധോദയം സംഭവിക്കണം.
ബുദ്ധന്‍മാരുടെ ഭൂമിയാണ് ഇനി വരാന്‍ പോകുന്നത്. ഈ അത്യുല്‍കൃഷ്ടമായ പരിണാമം മനുഷ്യബോധത്തില്‍ സംഭവിക്കേണ്ട കാലഘട്ടമാണ് ഇത്; സ്വധര്‍മ്മത്തെ അറിഞ്ഞ് ആശ്രയിക്കുകയാണ് അതിനുള്ള ഏകപോംവഴി. കാലം ആവശ്യപ്പെടുന്ന പരിവര്‍ത്തനത്തെ അറിഞ്ഞ്, ധര്‍മത്തെ ആശ്രയിച്ച് അപ്പുറം കടക്കാനുള്ള സമയമാണ് ഇത്.
മനുഷ്യബോധത്തിന്റെ പുഷ്പീകരണവും പൂര്‍ണമായ ദിവ്യത്വ പ്രാപ്തിയും മനുഷ്യനില്‍ സംഭവിക്കേണ്ട സന്ദര്‍ഭവും ഇതുതന്നെയാണ്. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെ സമൂഹമനസ്സിന്റെ ദുരാഗ്രഹങ്ങളില്‍ കുടുങ്ങി ജീവിതം വ്യര്‍ത്ഥമാക്കുന്നതുകൊണ്ടാണ് നമുക്ക് ദുഃഖവും ദുരിതവും പരാജയവും സംഭവിക്കുന്നത്.
















