ഏതു പ്രവൃത്തി നിങ്ങള്‍ ചെയ്യുമ്പോഴും അതിന് അനന്തരഫലങ്ങളുടെ ഒരു തുടര്‍ച്ചയുണ്ട്. നിങ്ങള്‍ വിവേകിയായ ഒരു വ്യക്തിയാണെങ്കില്‍, ഒരു പ്രവൃത്തിക്ക് പിന്നാലെ ഉണ്ടാകാന്‍ പോകുന്ന അനന്തരഫലങ്ങളുടെ തുടര്‍ച്ചയെ അഭിമുഖീകരിക്കാന്‍ നിങ്ങള്‍ തയ്യാറാണോ എന്ന് നോക്കിയിട്ടുവേണം ആ പ്രവൃത്തി നിങ്ങള്‍ക്കാവശ്യമോ അല്ലയോ എന്ന് തീരുമാനിക്കാന്‍.
അനന്തരഫലങ്ങള്‍ അഭിമുഖീകരിക്കാന്‍, സന്തോഷത്തോടെ അവയെ സ്വീകരിക്കാന്‍ നിങ്ങള്‍ തയ്യാറാണോ എന്ന് ചിന്തിച്ചുവേണം അങ്ങനെ തീരുമാനിക്കാന്‍. ഇപ്രകാരം നോക്കിക്കണ്ടതിനുശേഷം വേണം തീരുമാനിക്കാന്‍. പൊതുവായ ഒന്ന് എല്ലാവര്‍ക്കും ബാധകമാക്കാന്‍ കഴിയുകയില്ല.
















