ബാഹ്യമായ കാഴ്ചകള്‍ കാണുന്ന കണ്ണ് പരമാത്മദര്‍ശനത്തിനുതകുകയില്ല. പരലോകദര്‍ശവും ആ കണ്ണുകൊണ്ട് സാധ്യമല്ല. കണ്ണിനു കണ്ണ് മനക്കണ്ണ്. മനക്കണ്ണിനും കണ്ണ് ജ്ഞാനക്കണ്ണ്. ജ്ഞാനക്കണ്ണുള്ളവനാണ് ഗുരു. ഗുരു വാഴുന്ന പ്രകാശമുള്ള ഹൃദയത്തില്‍ കളങ്കം കടക്കയില്ല. പട്ടാപ്പകലുപോലെ പരമാനന്ദ രാജ്യമുണ്ടെന്നു പരമഗുരു ബോധ്യമാക്കുന്നു. ചിലര്‍ കാണുന്നു. കണ്ടാലും മായയാല്‍ മൂടുന്നു. ചഞ്ചലം, ചാപല്യം ഇവയാല്‍ ഉറ്റ ബന്ധുക്കള്‍പോലും ശത്രുക്കളായി വര്‍ത്തിക്കുന്നു. അതിന്റെ കാരണം മായയാണ്. മായയ്‌ക്കു മറുമരുന്നു ജ്ഞാനമാണ്.
















