ശ്രീ ഋഷയ ഊചുഃ
ശാണ്ഡില്യേതൗസമാദിശ്യ പരാവൃത്തേ സ്വമാശ്രമം
കിം കഥം ച ക്രതുസ്തൗതു രാജാനൗ സൂതതദ്വദ
1
മുനിമാര്‍ സൂതനോടു ചോദിച്ചു: മഹാമതിയായസൂതാ, ശാണ്ഡില്യ മഹര്‍ഷി ആശ്രമത്തിലേക്കുമടങ്ങിയശേഷം രാജാക്കന്‍മാരായ പരീക്ഷിത്തും വജ്രനാഭനും പിീട്എന്തുചെയ്തുവെന്നു പറഞ്ഞാലും.
സൂത ഉവാച
തതസ്തു വിഷ്ണുരാതേന ശ്രേണീമുഖ്യാഃസഹസ്രശഃ ഇന്ദ്രപ്രസ്ഥാത് സമാനായ്യ മഥുരാസ്ഥാനമാപിതാ
2
മാഥുരാന്‍ ബ്രാഹ്മണാംസ്തവാനരാംശ്ച
പുരാതനാന്‍
വിജ്ഞായമാനനീയത്വം തേഷുസ്ഥാപിതവാന്‍ സ്വരാട്
3
സൂതന്‍ പറഞ്ഞു: മഹാരാജാവായ പരീക്ഷിത്തിന് ജീവന്‍ നല്‍കിയത് ശ്രീകൃഷ്ണനാണ്. അതിനാല്‍തന്നെ വിഷ്ണുരാതനായഅദ്ദേഹം വജ്രനാഭനു വേണ്ടിഎന്തും ചെയ്യുവാന്‍ സദ്ധനായിരുന്നു. സമ്രാട്ടായ പരീക്ഷിത് തന്റെ രാജധാനിയായ ഇന്ദ്രപ്രസ്ഥത്തില്‍ നിന്നും ആയിരക്കണക്കിനു വ്യാപാരിമുഖ്യന്‍മാരെ വരുത്തി അവരോട് മഥുരയില്‍ വസിക്കുവാന്‍ നിര്‍ദ്ദേശിച്ചു. അതുകൂടാതെ ഭഗവാന്‍ കൃഷ്ണനില്‍ പ്രേമത്തോടുകൂടിയവരായ മഥുരാമണ്ഡലത്തിലെ ബ്രാഹ്മണരേയും ആദരപൂര്‍വം വരുത്തി അവര്‍ക്ക് ഉചിതമായ വാസസ്ഥനങ്ങള്‍ നിര്‍മ്മിച്ചു നല്‍കി.
വജ്രസ്തുതത്‌സഹായേന ശാണ്ഡില്യസ്യാപ്യനുഗ്രഹാത്
ഗോവിന്ദഗോപഗോപീനാം ലീലാസ്ഥാനാന്യനുക്രമാത്
4
വിജ്ഞായാ ഭിധയാ സ്ഥാപ്യ ഗ്രാമാനാവാസയദ്ബഹൂന്‍
കുണ്ഡകൂപാദിപൂതേന ശിവാദിസ്ഥാപനേന ച
5
ഗോവിന്ദഹരിദേവാദിസ്വരൂപാരോപണേന ച
കൃഷ്‌ണൈകഭക്തിംസ്വേരാജ്യേതതാന ച മുമോദഹ
6
പ്രജാസ്തുമുദിതാസ്തസ്യ കൃഷ്ണകീര്‍ത്തന തത്പരാഃ
പരമാനന്ദസമ്പരാജ്യം തസൈ്യവതുഷ്ടുവുഃ
7
ഇപ്രകാരം പരീക്ഷിത്ത് മഹാരാജാവിന്റെ സഹായത്താലും ശാണ്ഡില്യമഹര്‍ഷിയുടെ അനുഗ്രഹത്താലും വജ്രനാഭനു ശ്രീകൃഷ്ണ ഭഗവാനും ഗോപന്‍മാരും ഗോപികമാരുമെല്ലാം ലീലകളാടിയ സ്ഥലങ്ങളെല്ലാം വ്യക്തമാവുകയും അദ്ദേഹം അവയ്‌ക്കെല്ലാം ലീലാനുസാരം സ്ഥലനാമങ്ങള്‍ നല്‍കുകയും ചെയ്തു. അവിടങ്ങളിലെല്ലാം ഭഗവാന്റെ ലീലാവിഗ്രഹങ്ങള്‍ സ്ഥാപിക്കപ്പെട്ടു. ഭഗവാന്റെ നാമത്തില്‍തന്നെ തടാകങ്ങളും കുളങ്ങളും കിണറുകളുമെല്ലാം നിര്‍മ്മിക്കപ്പെട്ടു. ഉദ്യാനങ്ങളും ശിവാദിദേവകളുടെ മന്ദിരങ്ങളും നിര്‍മ്മിച്ചു. ഗോവിന്ദന്‍, ഹരിദേവന്‍ എങ്ങനെ നാമങ്ങളോടുകൂടിയ കൃഷ്ണ ക്ഷേത്രങ്ങളും നിര്‍മ്മിച്ചു. ഈ ശുഭകര്‍മ്മങ്ങളിലൂടെ വജ്രനാഭന്‍ തന്റെരാജ്യമെങ്ങും കൃഷ്ണഭക്തി പ്രചരിപ്പിച്ചു അതീവസന്തുഷ്ടനായിവസിച്ചു. അദ്ദേഹത്തിന്റെ പ്രജകളും ആമോദപൂര്‍വം വസിച്ചു. അവര്‍ സദാ ഭഗവാന്‍ കൃഷ്ണന്റൈ മധുരകീര്‍ത്തനങ്ങള്‍ ആലപിക്കുന്നതില്‍ തല്‍പരരായിരുന്നു. അങ്ങിനെ പരമാനന്ദം അനുഭവിക്കുന്ന അവര്‍ വജ്രനാഭന്റെരാജ്യത്തെ പ്രശംസിച്ചുവാണു.
തയ്യാറാക്കിയത്: പി.ഡി. സുകേഷ്
…തുടരും
















