Categories: Ernakulam

മദ്യപിച്ചുള്ള ഡ്രൈവിങ്ങിനെതിരെ റോഡ് ഷോ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: മദ്യലഹരിയില്‍ ജനങ്ങള്‍ വാഹനമോടിക്കുന്നതിനെതിരെ മട്ടാഞ്ചേരി മൈത്രി ഡോഷിന്‍ ഗ്രൂപ്പം ലയണ്‍സ് ക്ലബ് കൊച്ചിന്‍ മിഡ്ടൗണും ടിഡി ഹൈസ്‌കൂള്‍ മട്ടാഞ്ചേരി കുട്ടിപോലീസും സംയുക്തമായി ‘ഡോണ്‍ട് ഡ്രിങ്ക് ആന്റ് ഡ്രൈവ്’ റാലി സംഘടിപ്പിച്ചു.

മുഖ്യാതിഥിയായ ജസ്റ്റിസ് കെ. സുകുമാരന്‍ ഹൈക്കോടതി കവലയില്‍നിന്നും റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. മൈത്രി പ്രസിഡന്റ് ദീപക് പൂജാര അദ്ധ്യക്ഷത വഹിച്ചു. ബോധവത്ക്കരണറാലി ബാനറുകള്‍ പ്രദര്‍ശിപ്പിച്ചു. ലഘുലേഖകള്‍ വിതരണം ചെയ്തു.

വാഹനറാലി മട്ടാഞ്ചേരി വഴി ഫോര്‍ട്ടുകൊച്ചി വാസ്‌കോഡഗാമ സ്‌ക്വയറില്‍ സമാപിച്ചു. മനോജ് പൈ, നരേശ്കുമാര്‍, വൈപ്പിന്‍ ദേവവാസ്, കുട്ടിപോലീസ് ഇന്‍ചാര്‍ജ്ജ്മാരായ മണിയപ്പന്‍, വെങ്കടേശ് എന്നിവര്‍ നേതൃത്വം നല്‍കി.

Recent Posts