Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അറസ്റ്റ് ചെയ്യേണ്ടതില്ല; അന്വേഷണത്തില്‍ ടീസ്റ്റ സഹകരിക്കണം : സുപ്രീം കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2015, 09:40 pm IST
in India

ന്യൂദല്‍ഹി: ഗുജറാത്ത് കലാപത്തിന്റെ മറവില്‍ പിരിച്ചെടുത്ത കോടികള്‍ തട്ടിച്ച കേസില്‍ സാമൂഹ്യപ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെയും ഭര്‍ത്താവ് ജാവേദ് ആനന്ദിനെയും അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യേണ്ട കേസല്ല. അതിനാല്‍ അവരെ അറസ്റ്റ് ചെയ്യേണ്ട. കോടതി ഗുജറാത്ത്  പോലീസിനോട് നിര്‍ദ്ദേശിച്ചു.

ഇവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് ജസ്റ്റീസുമാരായ ദീപക് മിശ്ര, ആദര്‍ശ് കുമാര്‍ ഗോയല്‍ എന്നിവര്‍ ഇങ്ങനെ നിര്‍ദ്ദേശിച്ചത്.ഹര്‍ജി വിധി പറയാന്‍ മാറ്റിവച്ചു.

എന്നാല്‍ പോലീസ് ആവശ്യപ്പെടുന്ന സകല രേഖകളും നല്‍കാനും അന്വേഷണത്തോട് പൂര്‍ണ്ണമായി സഹകരിക്കാനും കോടതി ടീസ്റ്റയോടും ഭര്‍ത്താവിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. സഹകരിച്ചില്ലെങ്കില്‍  അവരുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കും. കോടതി വ്യക്തമാക്കി. തങ്ങളുടെ കൈവശമുള്ള സകല രേഖകളും പണം നല്‍കിയതിന്റെയും കൈപ്പറ്റിയതിന്റെയും വൗച്ചറുകളും തങ്ങളുടെ അധീനതയിലുളള് സബ്‌രംഗ് ട്രസ്റ്റ്, സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റീസ് ആന്‍ഡ് പീസ് എന്നിവയ്‌ക്ക് സംഭാവന നല്‍കിയവരുടെ പട്ടികയും പോലീസിന് നല്‍കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

ചോദ്യം ചെയ്യലിന് പോലീസില്‍ ഹാജരാകുമ്പോള്‍ അഭിഭാഷകനെ കൂടെ കൂട്ടാന്‍ കോടതി ടീസ്റ്റയ്‌ക്ക് അനുവാദം നല്‍കിയിട്ടുണ്ട്.

ഇരുവരും അന്വേഷണവുമായി സഹകരിക്കില്ലെന്ന ആശങ്ക ഗുജറാത്ത് സര്‍ക്കാരിനു വേണ്ടി ഹാജരായ മഹേഷ് ജത്മലാനി കോടതിയില്‍ പ്രകടിപ്പിച്ചു. അവര്‍ അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ ജാമ്യം റദ്ദാക്കാന്‍ നിങ്ങള്‍ക്ക് അപേക്ഷ നല്‍കാം. കോടതി വ്യക്തമാക്കി.

അന്വേഷണം 2007നു ശേഷം രണ്ടു ട്രസ്റ്റുകള്‍ക്കുമായി ലഭിച്ച സംഭവനകളുടെ കാര്യത്തില്‍ മാത്രം മതിയെന്ന് പോലീസിനോട് പറയണമെന്ന ടീസ്റ്റയുടെ അഭിഭാഷകന്‍ കപില്‍ സിബലിന്റെ അഭ്യര്‍ഥന കോടതി പരിഗണിച്ചില്ല. അങ്ങനെ പറയാന്‍ നിങ്ങളാരാണ്, നിങ്ങള്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയയാള്‍ മാത്രമാണ്. കോടതി വ്യക്തമാക്കി.

നേരത്തെ ഫെബ്രുവരി 13 മുതല്‍ ആറു ദിവസം ഇവരെ അറസ്റ്റ് ചെയ്യുന്നതുവിലക്കി  ജസ്റ്റീസുമാരായ എസ്‌ജെ മുഖോപാദ്ധ്യായ, എന്‍വി രമണ എന്നിവര്‍ ഉത്തരവിട്ടിരുന്നു. ഇന്നലെ മറ്റൊരു ബെഞ്ചാണ് കേസ് പരിഗണിച്ചത്. ബെഞ്ചുമാറ്റത്തിന്റെ കാരണം വ്യക്തമല്ല. ആദ്യം കേസ് പരിഗണിച്ച ബെഞ്ച് ടീസ്റ്റക്കും ഭര്‍ത്താവിനും എതിരായ ആരോപണം വളരെ ഗുരുതരമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.

കലാപത്തിന് ഇരയായവരുടെ മറവില്‍, മതത്തിന്റെ പേരില്‍ പണം ശേഖരിച്ചെന്ന ആരോപണം ഗുരുതരമായതിനാല്‍ ടീസ്റ്റയും ഭര്‍ത്താവും പോലീസിനു കീഴടങ്ങിയ ശേഷം ജാമ്യത്തിന് അപേക്ഷിക്കുകയാണ് വേണ്ടതെന്നും ആദ്യ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇതേ ബെഞ്ചു തന്നെയാണ് ആറു ദിവസം അറസ്റ്റ് വിലക്കിയതും. വിചാരണയില്‍ രാഷ്‌ട്രീയം കലര്‍ത്തുന്നതിനെയും ആദ്യ ബെഞ്ച് വിമര്‍ശിച്ചിരുന്നു.കപില്‍ സിബല്‍ വാദത്തിനിടെ രാഷ്‌ട്രീയ പ്രസ്താവനകള്‍ നടത്തിയപ്പോള്‍ ഞങ്ങള്‍ പ്രഥമ വിവര റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ മാത്രമാണ് പരിശോധിക്കുന്നതെന്നും വ്യക്തിയുടെ പേരു നോക്കിയല്ല, മറ്റേതൊരു കേസും പോലെയാണ് ഇതും പരിഗണിക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു.

കലാപത്തിന് ഇരയായവരുടെ പേരില്‍ മ്യൂസിയം നിര്‍മ്മിക്കാനും അവരെ സഹായിക്കാനുമെന്ന പേരില്‍ ഭാരതത്തില്‍ നിന്നും പുറത്തു നിന്നും  ഇവരുടെ ഉടമസ്ഥതയിലുള്ള രണ്ട് ട്രസ്റ്റുകള്‍ 9.75 കോടി പിരിച്ചെന്നും ഇതില്‍ 3.75 കോടി ഇവര്‍ വിദേശ യാത്രകള്‍ക്കും ആര്‍ഭാട ജീവിതത്തിനുമായി തട്ടിയെടുത്തുവെന്നുമാണ് കേസ്.

ഗുല്‍ബര്‍ഗ ഹൗസിംഗ് സൊസൈറ്റയില്‍ താമസക്കാരായ 12 പേരാണ് പരാതി നല്‍കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ജി.കെ.അജിത്തിന് ബിഎംഎസിന്റെ അന്ത്യാഞ്ജലി; തൊഴിലാളി ക്ഷേമത്തിനായി സമര്‍പ്പിച്ച ജീവിതം

Kerala

അബിൻ വർക്കി എംഎൽഎയ്‌ക്ക് കാറപകടത്തിൽ പരിക്ക്: മറ്റ് മൂന്ന് പേർക്ക് കൂടി അപകടത്തിൽ പരിക്കേറ്റു

കനത്ത മഴയില്‍ ആലപ്പുഴ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്ര പരിസരം വെള്ളത്തില്‍ മുങ്ങിയ നിലയില്‍
Editorial

പ്രളയദുരിതം കാണാതെ അധികാര ധാര്‍ഷ്ട്യം

Article

മൃഡാനന്ദ സ്വാമികളുടെ 110-ാം ജന്മവാര്‍ഷികം ഇന്ന്; വേദാന്ത വിജ്ഞാനം പകര്‍ന്ന മഹാഗുരു

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വെര്‍ച്വല്‍ ക്യൂ ദര്‍ശനത്തിന്റെ ഉദ്ഘാടനം ദേവസ്വം ചെയര്‍മാന്‍ എ.വി. ഗോപിനാഥ് നിര്‍വഹിക്കുന്നു
Kerala

ഗുരുവായൂരില്‍ വെര്‍ച്വല്‍ ക്യൂ ദര്‍ശനം തുടങ്ങി

പുതിയ വാര്‍ത്തകള്‍

ഡോ. ഡി.വൈ പാട്ടീല്‍ അന്തരിച്ചു

കേരള സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍: അമിതാഭ് സിങ് ചുമതലയേറ്റു

ബുദ്ധിപരമായ തീരുമാനങ്ങളും കരിയർ പുരോഗതിയും: സമ്പൂർണ്ണ രാശിഫലം (05 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

ചിപ്പ് നിർമാണത്തിൽ ലോകത്തെ ഞെട്ടിച്ച് ഭാരതം; 20 ബില്യൺ ഡോളർ നിക്ഷേപം, പുതിയ 12 കമ്പനികൾ

പ്രൊഫ. ഡോ. എന്‍. ചന്ദ്രമോഹനകുമാര്‍, ദിവ്യ കെ.ആര്‍, സായ്പ്രിയ ടി.പി.

കല്ലുമ്മക്കായയില്‍ നിന്ന് കാന്‍സര്‍ പ്രതിരോധമരുന്ന് കണ്ടെത്തല്‍; പുതിയ പരിശോധനാ രീതിക്ക് കുസാറ്റിന് പേറ്റന്റ്

ഉദയനിധി സ്റ്റാലിന്റെ അഹങ്കാര രാഷ്‌ട്രീയത്തിന് മറുപടി ലഭിച്ചു: എസ്.ജെ.ആര്‍. കുമാര്‍

ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌

പരിസ്ഥിതി സൗഹൃദ സെല്ലുലോസ് സാങ്കേതികവിദ്യക്ക് പേറ്റന്റ്

പ്രധാനമന്ത്രി സൂര്യഘര്‍ മുഫ്ത് ബിജ്ലി യോജന: 50 ലക്ഷം കുടുംബങ്ങളില്‍ സൗരോര്‍ജ്ജം

ഭാരതത്തിന്റെ അതിര്‍ത്തികള്‍ ഇനി കൂടുതല്‍ ശക്തം; റെയിൽവേ വികസനത്തിന് 45,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം

വിശ്വ ആയുര്‍വേദ പരിഷത്ത് സംസ്ഥാന നേതൃയോഗം ആരോഗ്യഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. ജെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. രവികുമാര്‍ കല്യാണിശ്ശേരില്‍, ഡോ. ടി. ടി. കൃഷ്ണകുമാര്‍, ഡോ. ആദര്‍ശ് സി. രവി തുടങ്ങിയവര്‍ സമീപം

ആയുഷിന് പ്രത്യേക മന്ത്രാലയം വേണം;വിശ്വ ആയുര്‍വേദ പരിഷത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.