Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കൊച്ചി കായല്‍ മരിക്കാതിരിക്കാന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2015, 09:42 pm IST
in Vicharam

കൊച്ചി കായല്‍ കയ്യേറ്റം രൂക്ഷമാകുന്നതിനോടൊപ്പം കായലിന്റെ പലഭാഗങ്ങളും നിരോക്‌സീകരണത്തിന്റെ പിടിയിലാകുന്നതിന്റെ സൂചനയാണ് കായലിന്റെ നിറമാറ്റം. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓഷ്യാനോഗ്രാഫിയിലെ ശാസ്ത്രജ്ഞ ഡോ.മാര്‍ത്തവെന്യൂസി യുനസ്‌കോയ്‌ക്ക് 1986 ല്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ കൊച്ചി കായലില്‍നിന്നും പ്രതിവര്‍ഷം 1500 മുതല്‍ 2000 ടണ്‍ വരെ ചെമ്മീനും കൊഞ്ചും 2500 ടണ്‍ മത്സ്യവും 10000 ടണ്‍ കക്കയും, കൊച്ചി കായലിന്റെ തീരങ്ങളിലെ പൊക്കാളി പാടങ്ങളില്‍നിന്നും 10000 ടണ്‍ നെല്ലും ലഭ്യമായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് കായല്‍ വിസ്തൃതി ഇന്നത്തേതിന്റെ ഇരട്ടിയിലധികമുണ്ടായിരുന്നു.

കായലിന്റെ ആഴം ശരാശരി 6.7 മീറ്റര്‍ ഉണ്ടായിരുന്നത് 3 മീറ്ററായി കുറഞ്ഞു ഇന്ന്.വേലിയിറക്ക സമയത്ത് കായലില്‍നിന്നും മാലിന്യം പൂര്‍ണമായും കടലിലേക്ക് ഒഴുകി പ്പോയിരുന്നത് ഇന്ന് അപൂര്‍ണമായി മാത്രമാണൊഴുകുന്നത്. പാലങ്ങള്‍ക്കായി കായലില്‍  തൂണുകള്‍ നിര്‍മിച്ചത് കായല്‍ ജലത്തിന്റെ സുഗമമായ ഒഴുക്കിന് തടസ്സമായിരിക്കുന്നു. തൂണുകള്‍ പണിയുന്ന സമയത്ത് തീര്‍ത്ത തടസ്സങ്ങള്‍ ഇന്നും പലയിടങ്ങളിലും കായലിനടിയില്‍ തടസ്സം സൃഷ്ടിക്കുന്നു.

പ്ലാസ്റ്റിക് മാലിന്യം കൊച്ചി കായലിന്റെ അടിത്തട്ടിനെ പൂര്‍ണമായും വിരിച്ചുകഴിഞ്ഞു. കായലിന്റെ ഉപ്പിന്റെ അളവ് കൂടുകയും ലയിച്ചുചേര്‍ന്ന ഓക്‌സിജന്റെ അളവ് ക്രമാതീതമായി കുറഞ്ഞുപോകുകയും ജലത്തിന്റെ സുതാര്യതയില്‍ കൂടുതല്‍ തടസ്സങ്ങള്‍ വരികയും (സെഡിമെന്റുകള്‍), കായല്‍ ഒഴുക്കു കുറഞ്ഞ് അഴുക്ക് അടിഞ്ഞുകൂടുകയും ചെയ്തതിന്റെ ഫലമാണ് കായല്‍ ജലത്തിന്റെ നിറം മാറുന്നത്.

വേലിയേറ്റ സമയത്ത് സമുദ്രജല പ്രവാഹവും നദികളില്‍ നിന്നുള്ള ശുദ്ധജല പ്രവാഹവും ചേര്‍ന്ന് അര്‍ദ്ധമായി അടഞ്ഞ ജലാശയങ്ങളാണ് കായലുകള്‍. വിവിധയിനം കായലുകളില്‍ വളരെ വിശേഷപ്പെട്ട ഇനം കായലാണ് ‘ബാര്‍ബില്‍റ്റ്’ കായലുകള്‍. കൊച്ചി കായല്‍ ഒരു ബാര്‍ബില്‍റ്റ് കായലാണ്. അഴിമുഖത്തുനിന്ന് കായലിലേക്ക് നോക്കിയാല്‍ കാണുന്ന ഒന്നിനുപുറകെ ഒന്നായി അനേകം ദ്വീപുകള്‍ കടലില്‍നിന്നുള്ള തിരകളേയും ഓളങ്ങളെയും തടഞ്ഞ് കരയെ കടല്‍ക്ഷോഭത്തില്‍നിന്നും തീക്ഷ്ണമായ വേലിയേറ്റ തിരകളില്‍ നിന്നും രക്ഷിക്കുന്ന സ്ഥിതിവിശേഷം ബാര്‍ബില്‍റ്റ് കായലുകളുടെ പ്രത്യേകതയാണ്. കൊച്ചി കായലിന്റെ സവിശേഷത ഇതാണ്.

2004 ലെ സുനാമി തിരകളില്‍ നിന്നും കൊച്ചിയെ സംരക്ഷിച്ചത് കൊച്ചി ബാര്‍ബില്‍റ്റ് കായലായതുകൊണ്ടാണ്. ഈ സവിശേഷതകൊണ്ടാണ് കൊച്ചി അറബിക്കടലിന്റെ റാണിയായതും കായലില്‍ നങ്കൂരമിടുന്ന കപ്പലുകള്‍ക്ക് തിരകളുടെ മര്‍ദ്ദത്തില്‍ ആടിയുലയാതെ ചരക്കിറക്കുവാന്‍ കഴിയുന്നതും. കൊച്ചി കായലിന്റെ ആലപ്പുഴ മുതല്‍ കൊടുങ്ങല്ലൂര്‍ വരെയുള്ള ഭാഗത്ത് ചാലക്കുടി, പെരിയാര്‍, മൂവാറ്റുപുഴ എന്ന് മൂന്ന് നദികള്‍ വന്നുചേരുന്നുണ്ട്.

ശുദ്ധജലസ്രോതസ്സുകളായ ഈ നദികളാണ് കൊച്ചി കായലിലെ ഉപ്പിന്റെ അളവ് സമുദ്രത്തിലേതുപോലെ ഉയരാതെ നിയന്ത്രിച്ചുപോരുന്നത്. കൊച്ചി കായലിന്റെ തീരത്ത് ശുദ്ധജല ലഭ്യതയ്‌ക്ക് പ്രധാന കാരണവും കായലിലെ ഉപ്പിന്റെ അംശം താരതമ്യേന കുറവായതിനാലാണ്.

ആലപ്പുഴ മുതല്‍ തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍വരെയുമുള്ള കായല്‍ തീരമേഖല സ്വകാര്യ-സര്‍ക്കാര്‍ ഏജന്‍സികളഉടെ കയ്യേറ്റം മൂലം ചുരുങ്ങിവരികയാണ്.

ഗോശ്രീ പാലങ്ങള്‍ കായല്‍ തീരദേശ റോഡുകള്‍, റെയിലുകള്‍, ഫഌറ്റ് സമുച്ചയങ്ങള്‍, കണ്ടെയ്‌നര്‍ ടര്‍മിനസ്, എല്‍പിജി, എല്‍എന്‍ജി ടാങ്കറുകള്‍, സ്വകാര്യ കയ്യേറ്റങ്ങള്‍ എന്നിവ മൂലം കൊച്ചി കായല്‍ വിസ്തൃതി നന്നേ ചുരുങ്ങിയിട്ടുണ്ട്. കൊച്ചി നഗരത്തിലും കായല്‍ തീരത്തും പ്രാന്തപ്രദേശങ്ങളിലും പണിതീര്‍ത്തിരിക്കുന്ന ആയിരക്കണക്കിന് ഫഌറ്റുകള്‍ക്കായി പൈലുകള്‍ (അടിത്തറ) നിര്‍മിച്ചപ്പോള്‍ പമ്പ് ചെയ്‌തെടുത്ത ചളി തിരികെ കായലില്‍ എത്തിയതാണ് കായലിന്റെ ആഴം കുറയുന്നതിന് ഇടയാക്കിയത്.

കൊച്ചി നഗരത്തിന്റെ അഴുക്കുചാലുകള്‍ ഏതാണ്ട് പൂര്‍ണമായും ചെന്നുചേരുന്നത് കായലിലാണ്. സെപ്ടിക് ടാങ്ക് മാലിന്യങ്ങള്‍, ചപ്പുചവറുകള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍, ഇ-മാലിന്യങ്ങളടക്കം മറ്റ് ഖരമാലിന്യങ്ങള്‍, ആശുപത്രി മാലിന്യങ്ങള്‍, ഉല്ലാസ നൗകകളില്‍ നടത്തുന്ന മല-മൂത്ര വിസര്‍ജ്യങ്ങള്‍, വ്യവസായ മാലിന്യങ്ങള്‍, ഹോട്ടല്‍-ഡയറി മാലിന്യങ്ങള്‍, വര്‍ക്ക് ഷോപ്പ് മാലിന്യങ്ങള്‍, കപ്പല്‍ നിര്‍മാണ മാലിന്യങ്ങള്‍, ബോട്ടുകളില്‍നിന്നും കപ്പലുകളില്‍നിന്നുമുള്ള ഓയില്‍ മാലിന്യങ്ങള്‍, നിര്‍മിതികള്‍ പൊളിച്ചുണ്ടാകുന്ന മാലിന്യങ്ങള്‍, സിമന്റ്, അഴുക്ക് ജലം തുടങ്ങിയ നിര്‍മാണ മേഖലയിലെ മാലിന്യങ്ങള്‍ എന്നിവയെല്ലാം ചെന്ന് അടിയുന്നത് കൊച്ചി കായലിലാണ്.

കായല്‍ തീരത്തെ നഗരമാലിന്യങ്ങളില്‍ ബഹുഭൂരിഭാഗവും മഴയിലൂടെ ഒഴുകിയെത്തുന്നത് കൊച്ചി കായലിലാണ്. നദികളുടെ തീരത്തെ വ്യവസായശാലാ മാലിന്യങ്ങള്‍ ഒഴുകിയെത്തുന്നതും കൊച്ചി കായലിലാണ്. രൂക്ഷമായ ജലമലിനീകരണം കൊച്ചി കായലിലെ ജലത്തിന്റെ ശരാശരി താപനില, ക്ഷാര-അമ്ലത്തോത്, നിറം, ബാക്ടീരിയകളുടെ എണ്ണം, ഓക്‌സിജന്റ് അളവ് എന്നിവയിലെല്ലാം നിരന്തരം മാറ്റം വരുത്തുന്നു.

കായല്‍ ജലത്തിന്റെ ഗുണനിലവാരത്തില്‍ ക്രമാതീതമായ വ്യതിയാനമാണ് ഇത് വരുത്തിത്തീര്‍ത്തിരിക്കുന്നത്. ഇത് മത്സ്യക്കുരുതിയിലേയ്‌ക്കും തദ്ദേശി മത്സ്യജനങ്ങളുടെ വംശനാശത്തിനും ഇടവരുത്തുന്നു. കായലില്‍ നിന്നും ദുസ്സഹമായ ഗന്ധം വമിക്കുന്നതിന് ഇടവരുത്തുന്ന തലത്തിലേയ്‌ക്കാണ് കായല്‍ മലിനീകരണം രൂക്ഷമാകുന്നത്.

കൊച്ചി നഗരത്തിന്റെ ഭംഗിയും പ്രകൃതിരമണീയതയും കൊച്ചി കായലിന്റെ സാമീപ്യമാണ്.  കായല്‍ ചീഞ്ഞുനാറുന്ന നിലയിലെത്തിയാല്‍ കൊച്ചി നഗരത്തിന്റെ ദുഃസ്ഥിതി ഊഹിക്കാവുന്നതേയുള്ളൂ. ഇന്ന് നഗരത്തിലെ കാനകളില്‍നിന്നുമുള്ള രൂക്ഷഗന്ധവും നഗരത്തിലെ കൊതുകും താപതരംഗവും കുടിവെള്ള ക്ഷാമവും വാഹനക്കുരുക്കും വായുമലിനീകരണവും മഴക്കാലത്തെ വെള്ളക്കെട്ടും ചീഞ്ഞുനാറുന്ന ഖരമാലിന്യങ്ങളുമാണ് കൊച്ചി നഗരത്തിലെ ജനങ്ങളുടെ സൈ്വര ജീവിതം മടുപ്പിക്കുന്നതെങ്കില്‍ ഏതാനും നാളുകള്‍ക്കുള്ളില്‍ ചീഞ്ഞുനാറുന്ന കൊച്ചി കായലില്‍നിന്നും ഉയര്‍ന്നുവരുന്ന അതിരൂക്ഷമായ ദുര്‍ഗന്ധം കൂടി നഗരവാസികള്‍ സഹിക്കേണ്ട ഗതികേടിലെത്തിച്ചേരുമെന്നതിന്റെ സൂചനകളാണ് കായല്‍ ജലത്തിന്റെ നിരോക്‌സീകരണവും നിറമാറ്റവും ജലജീവികള്‍ അപ്രത്യക്ഷമാകുന്നതും മത്സ്യക്കുരുതിയും അവായുശ്വസനം നടത്തുന്ന ജീവികളുടെ എണ്ണം പെരുകലും! കൊച്ചി കായലില്‍ നഗരത്തില്‍ നിന്നും കറുത്തിരുണ്ട് ദുര്‍ഗന്ധം വമിക്കുന്ന മാലിന്യവുമായി എത്തിച്ചേരുന്ന തോടുകളും ഉപതോടുകളും നിരവധിയാണ്.

കല്‍വത്തി കനാല്‍, ചെറളായി തോട്, മാന്ത്രത്തോട്, രാമേശ്വരം തോട്, അത്തിപ്പുഴത്തോട്, കാഞ്ഞിരത്തോട്, പള്ളിച്ചാല്‍ത്തോട്, പുല്ലാരംതോട്, കട്ടത്തറത്തോട്, എറണാട്ട് തോട്, പഷ്ണിത്തോട്, കണ്ണങ്ങാട്ട് തോട്, കെഎംപി തോട്, തേവരക്കനാല്‍, തേവര-പേരണ്ടൂര്‍ കനാല്‍, ചമ്പക്കര കനാല്‍, മുണ്ടേപ്പള്ളിത്തോട്, വിക്രംസാരാഭായ് തോട്, കരീത്തോട്, പുഞ്ചത്തോട്, പുനത്തില്‍ തോട്, ഭുവനേശ്വരി തോട്, തമ്മനം കനാല്‍ ഇടപ്പള്ളി തോട്, തുകലന്‍ക്കുത്തിയതോട്, സീനത്തോട്, മുല്ലശ്ശേരി  കനാല്‍ തോട്, ചങ്ങാടം പോക്ക് തോട്, പുഞ്ചത്തോട്, വൈറ്റില കാരണക്കോടംതോട് തുടങ്ങിയ കൊച്ചി നഗരത്തിലെ പ്രധാന തോടുകളും കനാലുകളും ദുര്‍ഗന്ധം വമിക്കുന്ന ജലമാണ് കൊച്ചി കായലില്‍ തള്ളുന്നത്.

കൊച്ചി നഗരത്തിന് യാതൊരുവിധ ദ്രവമലിനീകരണ നിയന്ത്രണ സംവിധാനങ്ങളുമില്ലാത്തതിനാല്‍ നഗരത്തിലെ ഗാര്‍ഹിക, ആശുപത്രി, ഹോട്ടല്‍, വ്യവസായ മലിനജലം നേരെ ചെന്നെത്തുന്നത് കൊച്ചി കായലിലാണ്. കായല്‍ വ്യാപ്തി ചുരുങ്ങിയതിലൂടെയും മലിനജലത്തിന്റെ തോത് വര്‍ധിച്ചതുമൂലവും കൊച്ചിക്കായല്‍ മലിനീകരണം രൂക്ഷമായിരിക്കയാണ്.

ബിഒഡി അളവ് കാനകളിലും കൊച്ചി കായല്‍ ജലത്തിനും വളരെ ഉയര്‍ന്നതാണ്. ഡിഒ (ഓക്‌സിജന്റെ അളവ്) മിക്കവാറും സ്ഥലങ്ങളില്‍ രണ്ട് മി.ഗ്രാമിന് താഴെയാണ്. ഇത് അവായു ശ്വസനം നടത്തുന്ന ബാക്ടീരിയകളുടെ വന്‍ വര്‍ധനവാണുണ്ടാക്കിയിട്ടുള്ളത്. ഇതിനാല്‍ കായലിന്റെ പല ഭാഗങ്ങളിലും താപനില കൂടിയും കുറഞ്ഞുമിരിക്കുന്നു. വന്നചേരുന്ന മലിനജലത്തിലെ നൈട്രേറ്റ്, ഫോസ്‌ഫേറ്റ്, സള്‍ഫേറ്റ് എന്നിവ പ്ലവകസസ്യങ്ങളുടെ അനിയന്ത്രിതമായ വര്‍ധനവിന് കാരണമാകുന്നതിന് ഇടവരുത്തും. ഇത് ഡിഒ നില വീണ്ടും കുറയ്‌ക്കും. അത് ജലജീവികളുടെ കൂട്ടത്തോടെയുള്ള ചത്ത് ചീയ്‌ക്കലിന് കാരണമാകും. തുടര്‍ന്ന് കായല്‍ ദുഷിക്കുന്നതിനും ദുര്‍ഗന്ധം പരത്തുന്നതിനും ഇടവരുത്തും.

മലിനജലത്തിലെ രാസപ്രതിപ്രവര്‍ത്തനങ്ങള്‍ ഹൈഡ്രജന്‍ സള്‍ഫൈഡ്, മീഥേന്‍, മറ്റ് വാതകങ്ങള്‍ എന്നിവ പുറത്തുവരുന്നതിന് കാരണമാക്കും. കായല്‍ അടിത്തട്ടില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിറഞ്ഞതിനാല്‍ അടിയില്‍ ഊറുന്ന മാലിന്യങ്ങളുടെ അവായു വിഘടനത്തിലേക്കാണ് നയിക്കുന്നത്. ഇത് ജലജീവികളുടെ നിലനില്‍പ്പിന് ഭീഷണിയാകുന്ന ‘ഹിപ്പോക്‌സിയ’യിലേക്ക് കൊച്ചി കായലിനെ എത്തിക്കും. കൊച്ചി കായല്‍ ജലം പൂര്‍ണമായും നിരോക്‌സീകരണത്തിലെത്തുന്നതിനും ജലം വിഷമയമാകുന്നതിനും ഇത് വഴിവയ്‌ക്കും. ചിലപ്പോഴൊക്കെ ഗള്‍ഫ് മേഖലയില്‍ ഉണ്ടാകുന്ന പ്രതിഭാസമാണിത്. ഈ അവസ്ഥയില്‍ നഗരജീവിതം ദുസ്സഹമാകും.

കായലിലെത്തുന്ന മല-മൂത്ര വിസര്‍ജ്യങ്ങള്‍ സ്ഥിതിഗതികള്‍ ഗുരുതരമാക്കും. വിഷാംശമുള്ള ആല്‍ഗകള്‍, രോഗകാരികളായ സൂക്ഷ്മജീവികള്‍, പ്രാദേശികമല്ലാത്ത രോഗാണുക്കള്‍ എന്നിവയുടെ വളര്‍ച്ചയ്‌ക്കും പെരുകലിനും ഇത് ഇടവരുത്തും. നഗരവാസികളുടെ ജീവിതം ഇതോടെ രോഗാതുരമാകുന്ന അവസ്ഥ സൃഷ്ടിക്കപ്പെടും. മത്സ്യരോഗങ്ങള്‍ വര്‍ധിക്കും.

ജലജീവികള്‍ ഇതോടെ കൂട്ടത്തോടെ അപ്രത്യക്ഷമാകും. ഈ കൊച്ചിക്കായല്‍ നാശം ഒഴിവാക്കാന്‍ ഭരണകൂടം തയ്യാറാകണം. കാനകളിലെ ജലം ട്രീറ്റ് ചെയ്യാനുള്ള പൊതു സംവിധാനം ഒരുക്കണം, കായലില്‍ ഖര-ദ്രവ-ജൈവ മാലിന്യങ്ങള്‍ എത്തുന്നത് തടയണം, പ്ലാസ്റ്റിക് മലിനീകരണം തടയണം, ചത്തജീവികളെ കായലില്‍ എറിയരുത്, കായല്‍ മലിനീകരിക്കുന്ന വ്യവസായശാലകള്‍ക്കെതിരെ നടപടി വേണം.

കായല്‍ കയ്യേറ്റവും കായലോരം നികത്തിയെടുക്കുന്നതും തടയണം. ലക്ഷദ്വീപ് കടലില്‍നിന്നും കായലിലേക്കും കായലില്‍നിന്നും കടലിലേക്കും നടക്കുന്ന വേലിയേറ്റത്തിനും വേലിയിറക്കത്തിനും തടസ്സമുണ്ടാക്കുന്ന  തരത്തില്‍ യാതൊരു വികസനപ്രവര്‍ത്തനവും നടത്തരുത്.

തീരദേശപരിപാലന നിയമം കര്‍ശനമായി നടപ്പാക്കണം. കായല്‍ നികത്തി നടത്തിയിട്ടുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഒരു കാരണവശാലും കായലില്‍ എത്തരുത്, തീരദേശ മേഖലയില്‍ കണ്ടല്‍ക്കാടുകള്‍ വച്ചുപിടിപ്പിക്കണം. മത്സ്യ-ചെമ്മീന്‍ കുഞ്ഞുങ്ങള്‍ക്ക് പ്രജനനത്തിന് സൗകര്യം ഒരുക്കണം. കായല്‍ജലത്തിന്റെ നിരോക്‌സീകരണത്തിനുള്ള കാരണങ്ങള്‍ ഒഴിവാക്കണം. മെര്‍സേ കായല്‍, ഹിയൂസ് കായല്‍, തെംമസ് കായല്‍ എന്നിവയെ പോലെ വേമ്പനാട് കായലിന്റെ ഭാഗമായ കൊച്ചി കായല്‍ മരിക്കാതിരിക്കുവാന്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

വേ ഫെംഗെ, ലി ഷാങ്ഫു
World

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

Kerala

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

Kerala

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണന്‍: കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ വഴിയേ പോകുന്നവർ വരെ നിർദ്ദേശിക്കുന്നു

Samskriti

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

പുതിയ വാര്‍ത്തകള്‍

ശിവാംശ സംഭവന്‍ ഹനുമാന്‍

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

സോമനാഥും ഭാരത ചൈതന്യവും!

തുടരും, എന്‍ഡിഎയുടെ വിജയക്കുതിപ്പ്…

മമതയുടെ തീക്കളിയില്‍ മറഞ്ഞിരിക്കുന്നത്

കേരളത്തിലെ 84 ശതമാനം എംഎൽഎമാർക്കും ക്രിമിനൽ പശ്ചാത്തലം: എഡിആർ റിപ്പോർട്ട്

ലോകകപ്പ് ഫുട്‌ബോള്‍ 2026 ഭാരതത്തിലെ സംപ്രേഷണം: ഇനിയും തീരുമാനമായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.