ആലപ്പുഴ: കെപിഎംഎസ് സംസ്ഥാന സമ്മേളനം ഏപ്രില്‍ 11 മുതല്‍ 14 വരെ ആലപ്പുഴയില്‍ നടക്കും. ഇതിന്റെ ഭാഗമായി ദൈവദശകം, ജാതിക്കുമ്മി കൃതികളുടെ നൂറാം വാര്‍ഷികാഘോഷം, അംബേദ്കര്‍ ജയന്തി ആഘോഷം, ചരിത്ര പ്രദര്‍ശനം തുടങ്ങിയവ സംഘടിപ്പിക്കും. സ്വാഗത സംഘം രൂപീകരണ യോഗം കെപിഎംഎസ് രക്ഷാധികാരി പുന്നല ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് പി.കെ. രാജന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ബൈജു കലാശാല, എം.കെ. വിജയന്‍, സി.സി. ബാബു, പി. ജനാര്‍ദ്ദനന്‍, സി.എ. പുരുഷോത്തമന്‍, സി.കെ. ബാബുരാജ്, വി. ശ്രീധരന്‍, പി. സജീവ് കുമാര്‍, സാബു കരിശേരി, ശശിധരന്‍ ചാരുംമൂട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
















