സത്യസ്വരൂപന്റെ തിരുമുമ്പാകെ ഒരു സത്യപ്രതിജ്ഞയോടുകൂടി വേണം ഏതിനും തീരുമാനമെടുക്കേണ്ടത്. മിലിറ്ററിയില്‍ ചേരുമ്പോഴും ഒരു സത്യപ്രതിജ്ഞയുണ്ട്.
മന്ത്രിസ്ഥാനത്തു കയറുമ്പോഴും അങ്ങിനെതന്നെ. ആദര്‍ശപ്രവര്‍ത്തനത്തിനുവേണ്ടി എടുത്തവരില്‍ ഉള്ള നിയമമാണ് ഇവിടുത്തെ സത്യപ്രതിജ്ഞ.
അവരുടെ ഉള്ളത്തില്‍ അവതാരം വാഴുന്നു. ഗുരുവിനെ ഒരിക്കലും തള്ളിപ്പറയരുത്. ഗുരുവില്‍ വിശ്വാസം ഉണ്ടായിരിക്കണം. കഷ്ടതയനുസരിച്ചവര്‍ക്ക് ഗുരുനിന്ദ്യം സഹിക്കുകയില്ല. ത്യാഗം അനുഭവിക്കാതെ ഈശ്വരനെ കാണാന്‍ കഴിയുകയില്ല. പുതുതായി കാവി ധരിച്ച നിങ്ങള്‍ക്ക് എന്തൊരു തേജസ്സാണ്.
















