പരിശുദ്ധമായ ഹൃദയത്തില്‍ അനുഭവപ്പെടുന്ന പ്രകാശം കൂടുതല്‍ പ്രകാശിപ്പിച്ച് ആനന്ദിക്കാന്‍ സ്തുതിയാല്‍ കഴിയുന്നു. കീര്‍ത്തിക്കുന്ന കീര്‍ത്തനങ്ങള്‍ ചിന്തിച്ച് ആനന്ദാവസ്ഥ കൈവരുത്തണം. അങ്ങിനെ സ്വയം ആത്മപരിശോധനയില്‍ക്കൂടി പരിശോധിക്കുമ്പോള്‍ ഈശ്വരന്റെ അധിവാസം ഹൃദയത്തില്‍ കണ്ട് ആനന്ദിക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ ഈശ്വരന്‍ വസിക്കാന്‍ തക്ക പരിശുദ്ധി നമ്മളില്‍ ഇല്ലെന്നറിയാം.
















