ഭഗവദ്‌സ്മരണ എപ്പോഴും നിന്റെ ആചരണമാകട്ടെ. ഈ ആചരണം നിന്റെ ”സാധന” ആയി വളരട്ടെ. നിരന്തരമായ സാധന നിന്റെ ആത്മാവിനെ വിശ്വാസത്താല്‍ പുഷ്ടിപ്പെടുത്തും.
ആദ്ധ്യാത്മിക സാധനയിലുള്ള വിശ്വാസം കോമളവും പരിശുദ്ധവുമായ പ്രേമം നിന്റെ ഉള്ളില്‍ അങ്കുരിപ്പിക്കും. വിശാലമായ പ്രേമം മധുരഭക്തിയായി പരിവര്‍ത്തനം ചെയ്യപ്പെടുന്നു. ഭക്തി നിന്റെ ആന്തരികമായ മാലിന്യങ്ങളെ പുറന്തള്ളാന്‍ കഠിനമായി യത്‌നിക്കും.
















